• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഇമേജ് ഇടിഞ്ഞ് മോദി, രാഹുലിന് പ്രതീക്ഷ, ബിജെപിയെ കാത്തിരിക്കുന്നത്!!

ദില്ലി: കോണ്‍ഗ്രസ് ഏറ്റുപിടിച്ച വിഷയത്തില്‍ അജയ്യനായിരുന്ന നരേന്ദ്ര മോദി വീഴുന്നു. അദ്ദേഹത്തിന് വളരെ കുറഞ്ഞ റേറ്റിംഗാണ് അതിഥി തൊഴിലാളികള്‍ക്കിടയിലുള്ളത്. അടുത്തിടെ അദ്ദേഹം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനസ്വാധീനം വര്‍ധിപ്പിച്ചതായി സര്‍വേകള്‍ പറഞ്ഞിരുന്നു. ഇതിനെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അതിഥി തൊഴിലാളികളില്‍ പലരും മോദി വേണ്ട സമയത്ത് തങ്ങളെ കൈവിട്ടെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. മോദിയുടെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ഇക്കാര്യം ഉന്നയിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ വീരപരിവേഷം വീഴുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആറ് വര്‍ഷത്തില്‍ ആദ്യമായി

ആറ് വര്‍ഷത്തില്‍ ആദ്യമായി

മോദി അധികാരത്തില്‍ വന്ന് ആറ് വര്‍ഷത്തിനുള്ളില്‍ ആദ്യമായി അദ്ദേഹത്തിന്റെ വീരപരിവേഷം ഇടിഞ്ഞിരിക്കുകയാണ്. പ്രധാനമായും അതിഥി തൊഴിലാളികള്‍ക്കിടയില്‍ മോദിക്കുള്ള വിശ്വാസ്യത നഷ്ടമായിരിക്കുകയാണ്. ഇന്ത്യ മൊത്തത്തിലുള്ള തൊഴിലാളികള്‍ ഒരേ സ്വരത്തിലാണ് മോദിയെ എതിര്‍ക്കുന്നത്. എന്തിനാണ് മോദി ഞങ്ങളെ കൈവിട്ടതെന്ന് നോയിഡയില്‍ നിന്നുള്ള ജാമ്മുന്‍ ജാ ചോദിക്കുന്നു. ജമ്മുന്‍ നോയിഡയിലെ തുണിത്തരങ്ങളുടെ ഫാട്കറിയിലായിരുന്നു തൊഴിലെടുത്തിരുന്നത്. ഇപ്പോള്‍ തൊഴിലില്ല. ഇവര്‍ക്ക് സ്വന്തം നാടായ ബീഹാറിലെത്താനുള്ള വഴിയുമില്ല. എല്ലാം മോദി കാരണമാണെന്ന് ജാമ്മുന്‍ പറയുന്നു.

മോദിയുടെ ഉറച്ച് വോട്ടുബാങ്ക്

മോദിയുടെ ഉറച്ച് വോട്ടുബാങ്ക്

മോദി കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഭരണത്തില്‍ തുടരാന്‍ സഹായിച്ചത് അതിഥി തൊഴിലാളികളാണ്. ഇവര്‍ വലിയ രീതിയില്‍ മോദിയെ ആരാധിച്ചിരുന്നു. കോര്‍ വോട്ടുബാങ്കായി ബിജെപി കണ്ടിരുന്നതും ഇവരെയായിരുന്നു. ഇപ്പോള്‍ ജാമ്മുന്‍ ജാ അടക്കമുള്ളവര്‍ പറയുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്കോ മോദിക്കോ വോട്ട് ചെയ്യുന്നതിന് മുമ്പ് ഒരു വട്ടം കൂടി ആലോചിക്കുമെന്നാണ്. ബിജെപിക്ക് കഴിഞ്ഞ തവണ വോട്ടുചെയ്‌തെന്നും ജാ പറയുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലില്ലെങ്കിലും വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദിക്ക് മുന്നിലുണ്ട്. ഇത് ബിജെപിക്ക് ആശങ്ക മാത്രം സമ്മാനിക്കുന്നതാണ്.

രാഹുലിന്റെ ബ്രഹ്മാസ്ത്രം

രാഹുലിന്റെ ബ്രഹ്മാസ്ത്രം

രാഹുലിന്റെ രാഷ്ട്രീയ ഗെയിമാണ് കൃത്യമായി വിജയിച്ചിരിക്കുന്നത്. തുടക്കം മുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നില്ലെന്നും, യാത്രാ സൗകര്യമൊരുക്കുന്നില്ലെന്നും രാഹുലാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിനിന്റെ ചെലവ് ഏറ്റെടുത്തു. രാഹുല്‍ ദില്ലിയിലെത്തി തൊഴിലാളികളെ നേരിട്ട് കാണുകയും ചെയ്തു. മോദിയില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് ആ കൂടിക്കാഴ്ച്ചയില്‍ തന്നെ ഇവര്‍ പറയുന്നുണ്ട്. വലിയ പ്രശ്‌നമായി മാറുമെന്ന രാഹുലിന്റെ മുന്നറിയിപ്പാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് ദേശീയ മാധ്യമങ്ങള്‍ ഇത് മറച്ച് വെച്ചാണ് അദ്ദേഹത്തിന്റെ ഇമേജ് ബൂസ്റ്റ് ചെയ്തത്.

രാജ്യസഭാ മോഹം പൊളിയും

രാജ്യസഭാ മോഹം പൊളിയും

രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ബിജെപിയുടെ മോഹം പൊളിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയില്‍ 100 മില്യണ്‍ അതിഥി തൊഴിലാളികളുണ്ട്. ഇവരില്‍ നിന്ന് ആരും അഭിപ്രായം സര്‍വേകള്‍ക്കായി തേടിയിട്ടില്ല. നിലവില്‍ ലോക്‌സഭയില്‍ ബിജെപി ആരെയും ഭയപ്പെടേണ്ടതില്ല. 2024വരെ ബിജെപി സേഫ് ആണ്. എന്നാല്‍ ജമ്മുന്‍ ജായെ പോലുള്ള സാധാരണ വോട്ടര്‍മാരുടെ മനസ്സ് മാറുന്നത് സൂചനയാണ്. സംസ്ഥാനങ്ങളില്‍ ബിജെപി നിലം തൊടില്ല. ലോക്ഡൗണ്‍ വന്‍ പരാജയമാണെന്നും ഇവരുടെ വാക്കിലുണ്ട്. സംസ്ഥാനങ്ങളിലെ ഇടിവ് 2022 മുതല്‍ രാജ്യസഭയില്‍ പ്രതിഫലിക്കും. നേട്ടം കോണ്‍ഗ്രസിനായിരിക്കും.

അഞ്ച് മാസത്തിനുള്ളില്‍...

അഞ്ച് മാസത്തിനുള്ളില്‍...

മോദിക്കുള്ള ആദ്യ പരീക്ഷണം നവംബറിലാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത അഞ്ച് മാസത്തിനുള്ളില്‍ നടക്കും. ബീഹാറിന്റെ നട്ടെല്ല് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവിടെ ജെഡിയു-ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രവും എന്നാല്‍ ജനസംഖ്യാ ബാഹുല്യവുമുള്ള സംസ്ഥാനമാണ് ബീഹാര്‍. ഈ വിഷയത്തില്‍ കേന്ദ്രത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ടാവാമെന്നാണ് അമിത് ഷായും പറഞ്ഞത്. ഇതിനര്‍ത്ഥം ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്നാണ്.

നിതീഷിന് പിഴച്ചു... ഒപ്പം

നിതീഷിന് പിഴച്ചു... ഒപ്പം

നിതീഷിനും ഒപ്പം ബിജെപിക്കും അടിമുടി ബീഹാറില്‍ പിഴച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ മുന്‍കൂട്ടി അറിയിക്കാതെ മോദി പ്രഖ്യാപിച്ചത് ആദ്യത്തെ പിഴവാണ്. നോട്ടുനിരോധനം പോലെ ഇത് ഏറ്റെടുക്കുമെന്ന് കരുതിയ മോദിക്ക് പിഴച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള വഴികളും പൊളിഞ്ഞു. പലരും നാട്ടിലേക്കുള്ള വഴിയില്‍ മരിച്ച് വീണു. മോദിയെ എല്ലാ തരത്തിലും പിന്തുണച്ചവരാണ് ഇവര്‍. മോദിക്കും സഖ്യകക്ഷികള്‍ക്കും എതിരെ ഇവര്‍ വോട്ടുചെയ്യുമെന്ന് ഉറപ്പാണ്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പോലും തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രശ്‌നമുണ്ടാക്കി. ഇവരെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ബിജെപി ശ്രമിച്ചത്. വലിയ പിഴവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

cmsvideo
  Rahul Gandhi Roasts Centre For Failed Lockdown | Oneindia Malayalam
  മോദി ചതിച്ചു

  മോദി ചതിച്ചു

  അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യൂണിയനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തവരാണ്. നിര്‍മാണ-തുണിത്തര മേഖലയിലോ ആണ് ഇവരില്‍ അധികവും ജോലി ചെയ്യുന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ നിന്ന് ഒരു രൂപ പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കിഷന്‍ കുമാര്‍ ശര്‍മ തന്റെ കദന കഥ പറയുന്നത് ഇങ്ങനെ. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കിഷന്‍. എന്നാല്‍ കൊറോണ പടര്‍ന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചികിത്സ നിലച്ചു. ഇയാളുടെ സഹോദരങ്ങളുടെ ജോലിയും പോയി. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പുറത്തായി. താമസിക്കാന്‍ ഇടമില്ലാതെ റോഡ് വക്കില്‍ ഒരാഴ്ച്ചയാണ് ഇവര്‍ കഴിഞ്ഞ് കൂടിയത്. ഇയാള്‍ വീല്‍ചെയറിലിരുന്നാണ് യുപിയിലെത്തിയത്. 800 കിലോമീറ്ററാണ് താണ്ടിയത്. മോദി സംസാരിക്കുന്നതില്‍ മിടുക്കനാണ്. എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ല. ബിജെപിക്കാണ് ഞാന്‍ മുമ്പ് വോട്ടു ചെയ്തത്. അടുത്ത തവണ അത് ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് കിഷന്‍ കുമാര്‍ ശര്‍മ പറഞ്ഞു.

  English summary
  pm narendra modi is loosing his hold over migrant workers, congress have hope
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X