Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്മദിനത്തില്‍ ദേശീയ ലോജിസ്റ്റിക് നയം അവതരിപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ദേശീയ ലോജിസ്റ്റിക്‌സ് നയം (എന്‍എല്‍പി) അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ലോജിസറ്റിക് നയം ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറയ്ക്കുമെന്നും കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

'നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസിയുടെ സമാരംഭവും ചീറ്റകളെ ഒരേ ദിവസം പുറത്തിറക്കുന്നതുമായി ബന്ധമുണ്ട്. ഞങ്ങളുടെ ലോജിസ്റ്റിക്‌സ് ചീറ്റയുടെ അതേ വേഗതയില്‍ നീങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കിയ വേളയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

modi

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് ചടങ്ങ് നടന്നത്. ''ഇന്ന് നമ്മള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. രാജ്യം രൂപാന്തരപ്പെടുന്നു. 'പെഹലെ ഹം കബൂതര്‍ ഛോഡ്ത്തേ ദേ, ആജ് ചീത ഛോദ് രഹേ ഹെ' (ആളുകള്‍ പ്രാവുകളെ വിട്ടയച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇപ്പോള്‍ രാജ്യം ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിടുന്നു)' ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

ലോജിസ്റ്റിക് ചെലവ് 13 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനം ആയി കുറയ്ക്കുകയും രാജ്യത്തിന്റെ ലോജിസ്റ്റിക് പ്രകടന സൂചിക മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതും പോളിസിയുടെ പ്രധാന ലക്ഷ്യമാണെന്നാണ് റിപ്പോർട്ട്. ഈ നയത്തിലൂടെ മികച്ച 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനും രാജ്യം ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+