Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-റുപി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി; അറിയാം ഡിജിറ്റൽ പേമെന്റ് സംവിധാനത്തെക്കുറിച്ച്...

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഇ-റുപി ഡിജിറ്റൽ പേമെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ മറ്റൊരു മാർഗമാണ്

ന്യൂഡൽഹി: സാമ്പത്തിക-ടെക് മേഖലകൾ ഏറെ ആകാംക്ഷയോടെയാണ് ഇ-റുപി സംവിധാനത്തിനായി കാത്തിരുന്നത്. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്റ് സൊലുഷനാണ് ഇ-റുപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ എങ്ങനെ മുന്നോട്ട് പോവുകയും ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ഇ-റുപിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM Narendra Modi

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഇ-റുപി ഡിജിറ്റൽ പേമെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ മറ്റൊരു മാർഗമാണ്. പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ ആവിഷ്ക്കരിച്ച കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്ന ഇലക്ട്രോണിക് വൗച്ചറുകളുടെ ആശയമാണ് ഇ-റൂപ്പി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, മറ്റ് ഡിജിറ്റൽ പേമെന്റ് ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിങ് എന്നവയുടെ ആക്സസ് ഇല്ലാതെ തന്നെ സേവന ദാതാവിന് വൗച്ചർ റിഡീം ചെയ്യാൻ ഇതുവഴി സാധിക്കും.

ആളുകൾക്ക് സർക്കാർ സഹായം എത്തിക്കുന്നതിൽ ഒരു പ്രധാന തടസ്സമായി നിലനിൽക്കുന്നത് ഇടനിലക്കാരുടെ പങ്കാണ്. കാരണം ഇത്തരക്കാർ പലപ്പോഴും ഗുണഭോക്താക്കളെ കൊള്ളയടിക്കാറാണുള്ളത്. ക്ഷേമപദ്ധതികളിലെ ഇത്തരം കൊള്ളകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സർക്കാരിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി). ഇത് ഫണ്ടുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്താൻ സഹായിക്കും. ഇത്തരം ആനുകൂല്യങ്ങൾ കൃത്യമായി ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഇ-റുപി വഴി സാധിക്കും.

പണരഹിതവും സമ്പർക്കരഹിതവുമായ ഇ-റുപി ഡിജിറ്റൽ പേമെന്റ് വികസിപ്പിച്ചെടുത്തത് നാഷ്ണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ധനകാര്യ സേവന വകുപ്പും ചേർന്നാണ്. ദേശീയ ആരോഗ്യ അതോറിറ്റിയും ഇതിന്റെ ഭാഗമായിരുന്നു. ഏകീകൃത പേമെന്റ് ഇന്റർഫെയ്സ് അഥവ യുപിഐ പ്ലാറ്റ്ഫോമിലാണ് ഇ-റുപിയുടെ പ്രവർത്തനം.

ഇ-റുപി സേവനത്തിന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമില്ല. പകരം മൊബൈൽ ഫോൺ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം ഒറ്റത്തവണ പേമെന്റാണ്. ഗുണഭോക്താവിന് തന്റെ മൊബൈൽ ഫോണിലേക്ക് ക്യൂആർ കോഡ് അഥവ എസ്എംഎസ് വഴി ലഭിക്കുന്ന വൗച്ചർ ഉപയോഗിക്കാൻ സാധിക്കും. സേവന ദാതാവിൽ നിന്നായിരിക്കും ഇത് ലഭിക്കുക.

Recommended Video

cmsvideo
    Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

    രാജ്യത്തെ പ്രധാന ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷ്ണൽ ബാങ്ക് എന്നീ സ്ഥാപനങ്ങളെല്ലാം ഇ റുപി സേവനങ്ങൾ നൽകും. ഇതിൽ ഗുണഭോക്താവിന്റെ വിവരങ്ങൾ പൂർണമായും രഹസ്യമായാകും സൂക്ഷിക്കുക. അമ്മ-ശിശു ക്ഷേമ പദ്ധതികൾക്കും ടിബി നിർമാർജന പരിപാടികൾക്കും കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന സേവനങ്ങൾക്ക് ഇ-റുപ്പി സംവിധാനം ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+