കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷമാക്കി സോഷ്യൽ മീഡിയ, അബദ്ധം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ആഘോഷമാക്കി സോഷ്യൽ മീഡിയ

ദില്ലി: പ്രതിപക്ഷത്തിന്റെ പരിഹാസങ്ങൾക്ക് മറുപടി നൽകാനായി മേം ഭീ ചൗക്കീദാർ ( ഞാനും കാവൽക്കാരനാണ്) എന്ന പ്രധാനമന്ത്രിയുടെ പുതിയ ക്യാംപെയിനിൽ പങ്കെടുത്തതിന് വജ്രവ്യവസായി നീരവ് മോദിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഗതി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന ഓട്ടോമേറ്റഡ് മെസേജ് ആണെങ്കിലും നീരവ് മോദിയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. പ്രധാനമന്ത്രിയുടെ ക്യാംപെയിനിൽ പങ്കെടുത്തത് നീരവ് മോദിയുടെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടാണെന്നതാണ് മറ്റൊരു വസ്തുത.

കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തടയാനാണ് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരും കാവൽക്കാരനാണ് എന്ന അർത്ഥത്തിൽ പ്രധാനമന്ത്രി ക്യാംപെയിൻ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് ചൗക്കിദാർ നരേന്ദ്ര മോദി എന്നാക്കിയാണ് തുടക്കം. ക്യാംപെയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

main

മേം ഭീ ചൗകിദാർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ക്യാംപെയിനിൽ പങ്കെടുക്കുന്നവർക്ക് അവരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും നന്ദി അറിയിച്ചുകൊണ്ടുള്ള ഓട്ടോമേറ്റഡ് സന്ദേശം പോയിരുന്നു. ഇതോടെയാണ് നീരവ് മോദിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലും പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം എത്തിയത്.

അബദ്ധം മനസിലായതോടെ ട്വീറ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇതിനോടകം വൈറലാവുകയും ചെയ്തു. ട്വീറ്റ് പിൻവലിച്ചതിന് പിന്നാലെ നീരവി മോദിയുടെ വ്യാജ അക്കൗണ്ടിൽ നിന്നും മറ്റൊരു ചോദ്യവും എത്തി. സാർ എന്റെ ബാങ്ക് ലോൺ എഴുതി തള്ളിയെന്ന് ഞാൻ കരുതിക്കോട്ടെയെന്ന്.

മനോഹർ പരീക്കറിന്റെ നില അതീവ ഗുരുതരം; പുതിയ മുഖ്യമന്ത്രി ഉടൻ, കോൺഗ്രസ് എംഎൽഎയ്ക്ക് സാധ്യതമനോഹർ പരീക്കറിന്റെ നില അതീവ ഗുരുതരം; പുതിയ മുഖ്യമന്ത്രി ഉടൻ, കോൺഗ്രസ് എംഎൽഎയ്ക്ക് സാധ്യത

English summary
Narendra Modi's verified Twitter account tagged 'Nirav Modi Fan/@niiravmodi' and wrote, "@niiravmodi Your participation makes the #MainBhiChowkidar movement stronger."it was an automated message and nirav modi's account was fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X