Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയ്‌ക്കെതിരായ പ്രചരണത്തിന് മോഹന്‍ലാലിനെ നിര്‍ദേശിച്ച് മോദി, ലിസ്റ്റില്‍ വേറെയും 9 പേര്‍

ന്യൂഡല്‍ഹി: പൊണ്ണത്തടിക്കെതിരായ പ്രചരണത്തിന് നടന്‍ മോഹന്‍ലാല്‍ അടക്കം പത്ത് പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടത്തിയ പ്രതിവാര റേഡിയോ പരിപാടിയായ മാന്‍ കി ബാത്തില്‍ ആയിരുന്നു അമിതവണ്ണത്തിനെതിരായ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പത്ത് പേരെയാണ് മോദി ഇതിനായി നാമനിര്‍ദേശം ചെയ്തത്.

മാന്‍ കി ബാത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊണ്ണത്തടിയ്‌ക്കെതിരായ പ്രചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തത്. അമിതവണ്ണത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തണം എന്നും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കണം എന്നും മോദി ആവശ്യപ്പെട്ടു.

Narendra Modi

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍. മാധവന്‍, ഗായിക ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത മറ്റ് വ്യക്തികള്‍.

ഭക്ഷണത്തില്‍ എണ്ണ കുറക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നും മോദി ചൂണ്ടിക്കാട്ടി. ''ഡെറാഡൂണില്‍ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ അമിതവണ്ണം എന്ന വിഷയം ഞാന്‍ ഉന്നയിച്ചിരുന്നു. ഇത് രാജ്യത്ത് ഒരു പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ആരോഗ്യമുള്ള രാജ്യമുണ്ടാകണമെങ്കില്‍ അമിതവണ്ണത്തെ നമ്മള്‍ തീര്‍ച്ചയായും കൈകാര്യം ചെയ്യണം' മോദി പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമിതവണ്ണ കേസുകള്‍ ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിതവണ്ണം നാല് മടങ്ങായി വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. നിലവില്‍ നാമനിര്‍ദേശം ചെയ്തവര്‍ പത്ത് പേരെ കൂടി പ്രചരണത്തിനായി നാമനിര്‍ദേശം ചെയ്യണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതും പ്രമേഹം, ഹൃദ്രോഗം, രക്താതിമര്‍ദ്ദം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതും ആയ സങ്കീര്‍ണ്ണമായ ഒരു ആരോഗ്യ അവസ്ഥയാണ് പൊണ്ണത്തടി. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതക ഘടകങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയാണ് ഇതിന് കാരണം.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉയര്‍ന്ന ഉപഭോഗം ഉള്‍പ്പെടെയുള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കുന്നു. എണ്ണയില്‍ കലോറി കൂടുതലായതിനാല്‍ അമിതമായ എണ്ണ ഉപഭോഗം പൊണ്ണത്തടിക്ക് ഒരു പ്രധാന സംഭാവന നല്‍കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+