Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

യഥാർഥ ഹിന്ദു എല്ലാ ഇന്ത്യക്കാരേയും സ്നേഹിക്കുകയും സഹോദരി സഹോദരന്മാരെപ്പോലെ കാണുന്നവരാണ്.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുവല്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. യഥാർഥ ഹിന്ദു എല്ലാ ഇന്ത്യക്കാരേയും സ്നേഹിക്കുകയും സഹോദരി സഹോദരന്മാരെപ്പോലെ കാണുന്നവരാണ്. അതിനാൽ തന്നെ മറ്റുള്ളവരുടെ വികാരം വ്രണപ്പെട്ടുത്താൻ ഇവർ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

modi

പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ ക്ഷേത്ര സന്ദർശനം നടത്തിയിട്ടുണ്ട്. അദ്ദേഹം എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ടോയെന്നും കപിൽ ചോദിക്കുന്നുണ്ട്. മോദി ഹിന്ദു മതത്തെ ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സന്ദർശിച്ചത് വിവാദിമായിരുന്നു. ക്ഷേത്രത്തിലെ സന്ദർശന രജിസ്റ്ററിൽ രാഹുൽ ഗാന്ധി അഹിന്ദു എന്ന് രേഖപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ ശക്തമായി നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ അരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോൺഗ്രസിന്റ വാദം. രാഹുൽ ഗാന്ധി രേഖപ്പെടുത്തിയതായി കാണിക്കുന്ന ക്ഷേത്ര രജിസ്റ്ററിന്റെ കടലാസിന്റെ പകർപ്പ് ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+