കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം മോദി ഗോബാക്ക്... അസമില്‍ പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം, മോദിക്ക് പറയാനുള്ളത്...!!

Google Oneindia Malayalam News

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള പ്രചരണത്തിന്റെ ഭാഗമായി അസമില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ എതിരാളികള്‍ പൗരത്വ ബില്ലിനെ കുറിച്ച് വ്യാപകമായി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ ബി ജെ പി എന്നും മുന്നിലുണ്ടാകും.

അതേ സമയം തമിഴ്‌നാടിന് പിന്നാലെ അസം സന്ദര്‍ശനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗോബാക്ക് വിളികള്‍. ഓള്‍ അസം സ്റ്റുഡന്റ്‌സ് യുണിയന്‍(എഎഎസ്‌യു) ആണ് മോദിക്കെതിരെ ഗോബാക്ക് വിളികള്‍ ഉയര്‍ത്തിയത്. ഇവര്‍ മോദിക്കെതിരെ കരിങ്കൊടി ഉയര്‍ത്തി കാണിച്ചു. പൗരത്വ ബില്ലിനെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോദി ഗുവാഹത്തിയിലെത്തിയത്. രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അദ്ദേഹത്തിന്റെ വാഹനം പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഗോബാക്ക് വിളികള്‍ ആരംഭിച്ചത്.

1

അതേസമയം തനിക്കെതിരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ മോദി കൈവീശി കാണിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. അസമിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ മോദിയുടെ ശ്രമമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. ബിജെപിയുടെ അനുഭാവികളുംെ മന്ത്രിമാരായ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ, പിജൂഷ് ഹസാരിക തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിമാര്‍ക്ക് നേരെയാണ് മോദി കൈവീശിയതെന്നാണ് സൂചന. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടങ്ങുമെന്നും, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ബില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ കുറ്റപ്പെടുത്തി. മോദിയുടെ കോലം കത്തിക്കാനുള്ള നീക്കമാണ് ഇനി നടത്താന്‍ ഒരുങ്ങുന്നത്.

പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!

ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!

English summary
pm welcomed with go back slogans in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X