കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോരാട്ടത്തില്‍ യോഗക്ക് വലിയ പ്രധാന്യം; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി

  • By News Desk
Google Oneindia Malayalam News

ദില്ലി: യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പ്രധാന മന്ത്രി. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം

കൊറോണ നമ്മുടെ ശ്വസന വ്യവസ്ഥയെ ബാധിക്കും. അതിനാല്‍ നന്നെ ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നും നരേന്ദ്രമാദി പറഞ്ഞു.

modi

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊവിഡ് രോഗികള്‍ക്ക് യോഗ ചെയ്യുന്നത് വഴി വലിയ നേട്ടങ്ങളുണ്ടായി. ദുര്‍ഘട നിമിഷങ്ങളെ തരണം ചെയ്യാന്‍ യോഗ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ശാരീരിക ബലവും സമാധാനമുള്ള മനസും യോഗ നല്‍കുന്നു. യോഗ ദിനം ഐക്യത്തിന്റെതെന്നും മോദി

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ ഇന്ത്യയിലും യോഗ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വിപുലമായ യോഗ ഇവന്റോട് കൂടിയായിരുന്നു യോഗ ദിനം ആചരിച്ചത്.

ഈ വര്‍ഷം അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്തത് കേന്ദ്ര ആഭ്യന്തകരമന്ത്രി അമിത്ഷായാണ്. ശരീരവും മനസും ചിന്തയും പ്രവര്‍ത്തിയും പ്രകൃതിയും മാനവികതയും തമ്മിലുള്ള ഐക്യം സ്ഥാപിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് യോഗ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.മോദിജിയുടെ കഠിനശ്രമം മൂലം മാനവികതിലേക്കുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിലയേറിയ സമ്മാനത്തിന് ആഗോള സ്വീകാര്യത ലഭിച്ചു. ലോകം മുഴുവന്‍ യോഗയെ സ്വീകരിച്ചുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതാണെന്ന് ചൈന; പ്രതിഷേധവുമായി ഇന്ത്യ, പഴയ നിലപാട് മറന്നോഗല്‍വാന്‍ താഴ്‌വര തങ്ങളുടേതാണെന്ന് ചൈന; പ്രതിഷേധവുമായി ഇന്ത്യ, പഴയ നിലപാട് മറന്നോ

എന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസിഎന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസി

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

English summary
PM Narendra Modi on International Yoga Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X