Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വീണ്ടും വിദേശയാത്രയ്ക്ക്, അടുത്ത സെല്‍ഫി ഫ്രം...?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിദേശയാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധത്തിനാണല്ലോ ഇടയാക്കിയത്. മിക്ക മാസങ്ങളിലും മോദി വിദേശയാത്ര നടത്താറുണ്ട്. മെയ് മാസം തീരാറായില്ലേ. ഇനി ജൂണില്‍ മോദി വിദേശയാത്ര നടത്തുന്നുണ്ടോ എന്ന് അറിയേണ്ട. ജൂണിലും മോദി പോകുന്നുണ്ട് വിദേശത്തേയ്ക്ക്. ബംഗ്ളാദേശില്‍ ദ്വിദിന സന്ദര്‍ശനത്തിനാണ് മോദി ജൂണില്‍ പോകുന്നത്.

ജൂണ്‍ ആറിനാണ് മോദിയുടെ ബംഗ്ളാദേശ് സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ഒട്ടേറെ കരാറുകളില്‍ ഒപ്പുവയ്ക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഹൈക്കമീഷണര്‍ പങ്കജ് ശരണ്‍ ധാക്കിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Modi

ബംഗ്ളാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങിലും ബംഗബന്ദു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തിലും മോദി പ്രസംഗിയ്ക്കും. സവറിലെ ദേശീയ സ്മാരകം സന്ദര്‍ശിയ്ക്കുകയും 1971ലെ ബംഗ്ളാദേശ് സ്വതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+