കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മോദിയുടെ ചുട്ട മറുപടി;2 മണിക്കൂർ പ്രസംഗം,ലോക്സഭയിൽ കൊടുങ്കാറ്റായി മോദി

Google Oneindia Malayalam News

ദില്ലി: ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ റാഫേൽ വിഷയത്തിലടക്കം രാഹുലിനെതിരെ മോദി ആഞ്ഞടിച്ചു.

<strong>കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രണ്ട് നിര്‍ദേശം.... ബിജെപിയില്‍ നിന്ന് വന്ന നേതാവാകരുത്!! </strong>കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രണ്ട് നിര്‍ദേശം.... ബിജെപിയില്‍ നിന്ന് വന്ന നേതാവാകരുത്!!

വ്യോമസേന അടക്കമുള്ള ഇന്ത്യയുടെ സൈന്യം ശക്തമായിരിക്കണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ല. കോണ്‍ഗ്രസുകാര്‍ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് മോദി വിമർശിച്ചു. കോൺഗ്രസ് സൈന്യത്തെ പരിഹസിക്കുകകയാണ്. സൈനീക മേധാവിയെ 'ഗുണ്ട' എന്നാണ് വിശേഷിപ്പിച്ചതെന്നും മോദിയുടെ മാരത്തോൺ പ്രസംഗത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ നീക്കത്തിൽ ഗൂഡാലോചന

കോൺഗ്രസിന്റെ നീക്കത്തിൽ ഗൂഡാലോചന

വായുസേനയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വിമ‍ർശിച്ചു. ദേശീയ സുരക്ഷവെച്ചാണ് കോൺഗ്രസ് കളിക്കുന്നത്. കോൺഗ്രസിന്‍റെ നീക്കത്തിൽ ഗൂഡാലോചനയുണ്ട്. മറ്റാരുടേയോ ഉത്തരവാണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും മോദി വിമർശിച്ചു.

ഇടനിലക്കാരില്ലാതെ ഇടപാട് നടത്താത്തവർ

ഇടനിലക്കാരില്ലാതെ ഇടപാട് നടത്താത്തവർ

സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങി നൽകാത്ത സർക്കാരായിരുന്നു കോൺഗ്രസിന്റേത്. തന്റെ സർക്കാരാണ് സൈന്യത്തിന് ആവശ്യമായ ബുള്ളറ്റ് ജാക്കറ്റഅ വാങ്ങി നൽകിയതെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഇട‌നിലക്കാരില്ലാതെ പ്രതിരോധ ഇടപാടുകൾ ന‌ടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

തിരഞ്ഞെടുത്ത സർക്കാരുകളെ പിരിച്ചുവിട്ടവർ

തിരഞ്ഞെടുത്ത സർക്കാരുകളെ പിരിച്ചുവിട്ടവർ

ഇന്ധിരാഗാന്ധി അമ്പതിൽ അധികം തവണ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചു വിട്ടിട്ടുണ്ട്. 1959ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇപ്പോഴും കേരളത്തിലുള്ളവർ അത് ഓർമ്മിക്കുന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ വിമർശിക്കുന്നു

ഇന്ത്യയെ വിമർശിക്കുന്നു

നിങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതിലൂടെ എല്ലാവരും ഇന്ത്യയെ തന്നെ വിമർശിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കോൺഗ്രസുകാർ ലണ്ടനിൽ പോയി പത്ര സമ്മേളനം വിളിച്ച് ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും മോദി വിമർശിച്ചു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം

കൽക്കത്തയിലെ ജനങ്ങൾക്ക് കളങ്കമുണ്ടാക്കുന്ന സർക്കാരിനെ ആവശ്യമില്ല. സർക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ട‌ത്. സർക്കാർ ജനങ്ങളുടെ ആഗ്രഹങ്ങൾ സവേഗത്തിലറിയുകയാണ് വേണ്ടത്. അവിടെ അഴിമതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശാല സഖ്യത്തെ അംഗീകരിക്കില്ല

വിശാല സഖ്യത്തെ അംഗീകരിക്കില്ല

കോൺഗ്രസിന്‍റെ വിശാലസഖ്യത്തെ ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്ന് മോദി പറഞ്ഞു. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ബിസി എന്നാൽ ബിഫോർ കോൺഗ്രസ് എന്നും എഡി എന്നാൽ ആഫ്റ്റർ ഡൈനാസ്റ്റിയാണെന്നും പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചു. കോൺഗ്രസിന്‍റെ മഹാസഖ്യത്തിന് നേതൃത്വം നൽകുന്നവർ കേരളത്തിൽ പരസ്പരം മിണ്ടില്ലെന്നും, കോൺഗ്രസുമായി ചേരുന്നത് ആത്മഹത്യാപരമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും മോദി പരിഹസിച്ചു.

സ്വന്തം സ്വത്ത് വർധിപ്പിക്കുന്നവർ...

സ്വന്തം സ്വത്ത് വർധിപ്പിക്കുന്നവർ...

സ്വന്തം സ്വത്ത് വർദ്ധിപ്പിക്കാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചത്. പൊതുമുതൽ കൊള്ളയടിച്ചവരാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ കാലത്ത് അഴിമതി വൻ തോതിൽ വർധിച്ചു. തന്‍റെ സർക്കാർ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കും. ഈ പോരാട്ടത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വ്യാജ കമ്പനികൾ പൂട്ടി

മൂന്ന് വ്യാജ കമ്പനികൾ പൂട്ടി

നോട്ട് നിരോധനത്തെ കറിച്ചും അദ്ദേഹം തന്റെ മാരത്തോൺ പ്രസംഗത്തിൽ പരാമർശിച്ചു. മൂന്ന് വ്യാജ കമ്പനികൾ നോട്ട് നിരോധനത്തോടെ പൂട്ടിപ്പോയി. വിദേശ ഫണ്ട് സ്വീകരിച്ച് പ്രവർത്തിച്ചിരുന്ന ഇരുപതിനായിരം ഏജൻസികളും പൂട്ടേണ്ടി വന്നിട്ടുണ്ടെന്നും മോദി വെളിപ്പെടുത്തി.

കാവൽക്കകാരനെ കള്ളൻ കുറ്റപ്പെടുത്തുന്നു

കാവൽക്കകാരനെ കള്ളൻ കുറ്റപ്പെടുത്തുന്നു

നരേന്ദ്രമോദിക്ക് എതിരെ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉപയോഗിക്കുന്ന 'ചൗക്കിദാർ ചോർ ഹെ' എന്ന പ്രയോഗത്തിലും പ്രസംഗത്തിൽ മോദി മറുപടി നൽകി. കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. തന്‍റെ സ‍ർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചത്.

English summary
Replying to the debate on the motion of thanks on the President’s Address in Parliament, Prime Minister Narendra Modi on Thursday launched a blistering attack on the Congress over a host of issues and alleged that those who imposed Emergency, “bullied” the judiciary and insulted the Army were levelling allegations against him of destroying institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X