പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇനി ബഹിരാകാശത്തും; വിക്ഷപണം ഈ മാസം 28ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കൃത്രിമ ഉപഗ്രഹം ബഹിരാകാശത്തേക്ക്. സതീഷ് ധവാന് സാറ്റലൈറ്റാണ് മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കുക. ഈ മാസം 28നാണ് വിക്ഷേപണം. മോദിയുടെ ചിത്രത്തോടൊപ്പം ഭഗവത്ഗീതയുടെ പകര്‍പ്പ്, കാല്‍ലക്ഷം ഇന്ത്യക്കാരുടെ പേര് എന്നുവയും സാറ്റലൈറ്റില്‍ ബഹിരാകാശത്തെത്തിക്കും.
ബഹിരാകാശ പഠനത്തിനാവശ്യമായ ഉപകരണങ്ങളും, കൃത്രിമോപഗ്രഹത്തിലുണ്ടാകും.സ്പേസ് റേഡിയേഷനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണം. മാഗ്നെറ്റോസ്ഫിയറിനെ കുറിച്ച് പഠിക്കാനുള്ള ഉപകരണം എന്നിവയും ആശയവിനിമയ ഉപകരണവുമാണിവ
സ്പേസ് കിഡ്സ് എന്ന ഇന്ത്യന്‍ സ്ഥാപനമാണ് നനോ സാറ്റ്ലൈറ്റായ സതീഷ് ധവാന് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

ആത്മനിര്‍ഭര്‍ മിഷന് എന്ന വാക്കിനൊപ്പമാണ് ചിത്രം ബഹിരാകാശത്തേക്ക് അയക്കുന്നത്. കൃത്രിമോപഗ്രഹം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിതെന്ന് സ്ഥാപകയും സിഇഒയുമായ ഡോ ശ്രീമതി കേശന് പറഞ്ഞു. ജനങ്ങളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 25000 പേരുകള്‍ അയക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഐഎസ്ആര്‍ഒ റോക്കറ്റുകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്.
കരുത്തായി അര്ജുന്, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
ഐഎസ് ആര് ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിസൈന്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഞായറാഴ്ച്ച കൃത്രിമോപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു.പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് കൃത്രിമോപഗ്രഹം വിക്ഷേപിക്കുക. ഇതിന്റെ ബോട്ടം പാനലില്‍ ഐഎസ്ആര്‍ഒ അധ്യക്ഷന്‍ ഡോ.കെ ശിവന്, സയന്റിഫിക് സെക്രട്ടറി ഡോ.ആര് ഉമാമഹേശ്വരന് എ്നിവരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍
Recommended Video
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications