കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇനി ബഹിരാകാശത്തും; വിക്ഷപണം ഈ മാസം 28ന്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കൃത്രിമ ഉപഗ്രഹം ബഹിരാകാശത്തേക്ക്‌. സതീഷ്‌ ധവാന്‍ സാറ്റലൈറ്റാണ്‌ മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കുക. ഈ മാസം 28നാണ്‌ വിക്ഷേപണം. മോദിയുടെ ചിത്രത്തോടൊപ്പം ഭഗവത്‌ഗീതയുടെ പകര്‍പ്പ്‌, കാല്‍ലക്ഷം ഇന്ത്യക്കാരുടെ പേര്‌ എന്നുവയും സാറ്റലൈറ്റില്‍ ബഹിരാകാശത്തെത്തിക്കും.

ബഹിരാകാശ പഠനത്തിനാവശ്യമായ ഉപകരണങ്ങളും, കൃത്രിമോപഗ്രഹത്തിലുണ്ടാകും.സ്‌പേസ്‌ റേഡിയേഷനെക്കുറിച്ച്‌ പഠിക്കാനുള്ള ഉപകരണം. മാഗ്നെറ്റോസ്‌ഫിയറിനെ കുറിച്ച്‌ പഠിക്കാനുള്ള ഉപകരണം എന്നിവയും ആശയവിനിമയ ഉപകരണവുമാണിവ
സ്‌പേസ്‌ കിഡ്‌സ്‌ എന്ന ഇന്ത്യന്‍ സ്ഥാപനമാണ്‌ നനോ സാറ്റ്‌ലൈറ്റായ സതീഷ്‌ ധവാന്‍ വിക്ഷേപിക്കുന്നത്‌. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്‌.

narendra modi

ആത്മനിര്‍ഭര്‍ മിഷന്‍ എന്ന വാക്കിനൊപ്പമാണ്‌ ചിത്രം ബഹിരാകാശത്തേക്ക്‌ അയക്കുന്നത്‌. കൃത്രിമോപഗ്രഹം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്‌. സ്‌പേസ്‌ കിഡ്‌സ്‌ ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിതെന്ന്‌ സ്ഥാപകയും സിഇഒയുമായ ഡോ ശ്രീമതി കേശന്‍ പറഞ്ഞു. ജനങ്ങളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ 25000 പേരുകള്‍ അയക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ്‌ ഐഎസ്‌ആര്‍ഒ റോക്കറ്റുകളില്‍ സ്‌റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്‌. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്‌.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
ഐഎസ്‌ ആര്‍ ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഡിസൈന്‍ മാറ്റങ്ങള്‍ക്ക്‌ വേണ്ടി ഞായറാഴ്‌ച്ച കൃത്രിമോപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു.പിഎസ്‌എല്‍വി റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ കൃത്രിമോപഗ്രഹം വിക്ഷേപിക്കുക. ഇതിന്റെ ബോട്ടം പാനലില്‍ ഐഎസ്‌ആര്‍ഒ അധ്യക്ഷന്‍ ഡോ.കെ ശിവന്‍, സയന്റിഫിക്‌ സെക്രട്ടറി ഡോ.ആര്‍ ഉമാമഹേശ്വരന്‍ എ്‌നിവരുടെ പേരുകള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

English summary
pm narendra modi picture will send to space in February 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X