കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ പരിഷ്‌കരണ ബില്ലുകളെ പ്രശംസിച്ച് നരേന്ദ്രമോദി; തൊഴില്‍ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും

Google Oneindia Malayalam News

ദില്ലി: തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതും സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച്ചയാണ് മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ രാജ്യസഭയില്‍ പാസായത്. ശക്തമായ പ്രതിപക്ഷ എതിര്‍പ്പിന് മറികടന്നാണ് രാജ്യസഭില്‍ ബില്ല് പാസാക്കിയത്.

 വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം

മിനിമം വേതനം, സമയബന്ധിതമായ വേതനം, തൊഴിലാളികളുടെ സുരക്ഷ, തൊഴില്‍ സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ ലേബര്‍ കോഡുകളെന്നും പുതിയ പരിഷ്‌കാരങ്ങള്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കുകയും അത് വഴി സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

modi

ദ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷണല്‍ കോഡ് 2020, ഇന്‍ഡ്‌സ്ട്രിയില്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നീ ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോട് കൂടിയാണ് ബില്ലുകള്‍ പാസാക്കിയത്.

അതേസമയം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അുമതിയില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നതിനും ആവശ്യാനുസരണം സ്ഥാപനം പൂട്ടാം എന്നതുള്‍പ്പെടെയാണ് ബില്ലിലെ പരിഷ്‌കരണങ്ങള്‍. ബില്ലിനെതിരെ പ്രതിപക്ഷവും വിവിധ തൊഴിലാളി സംഘടനാ നേതാക്കളുടേയും പ്രതിഷേധം കനക്കുകയാണ്.

44 നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കാമെന്ന തീരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഇതിന് പിന്നാലെ കോഡ് ഓണ്‍ വെയ്ജസ് ബില്‍ കഴിഞ്ഞ വര്‍ഷം പാസാക്കുകയും ചെയ്തിരുന്നു.

ദീര്‍ഘകാലമായി കാത്തിരിക്കുന്ന തൊഴില്‍ പരിഷ്‌കരണ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഇത് തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുകയും സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജകമാവുകയും ചെയ്യും. 'മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്' എന്നതിന്റെ ഉദാഹരണമാണ് പുതിയ ബില്ലുകള്‍ എന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.

Recommended Video

cmsvideo
Actor Krishna Kumar supports Farm Bills | Oneindia Malayalam

പരിഷ്‌കരിച്ച ബില്ലുകള്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പ് നല്‍കുന്നതും വിദേശ നിക്ഷേപം കൊണ്ട് വരാന്‍ സഹായിക്കുന്നതാണെന്നുമായിരുന്നു തൊഴില്‍ മന്തിയുടെ പ്രതികരണം.

 കൊവിഡ്; കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) മരിച്ചു കൊവിഡ്; കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) മരിച്ചു

ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ അമീര്‍; ഇതൊന്നും ലോകം കാണുന്നില്ലേ?ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ അമീര്‍; ഇതൊന്നും ലോകം കാണുന്നില്ലേ?

'മന്ത്രി കടകംപളളി സുരേന്ദ്രന്‍ പലതവണ സ്വപ്നയുടെ വീട്ടിൽ പോയി'; പുതിയ ആരോപണവുമായി സന്ദീപ് വാര്യർ'മന്ത്രി കടകംപളളി സുരേന്ദ്രന്‍ പലതവണ സ്വപ്നയുടെ വീട്ടിൽ പോയി'; പുതിയ ആരോപണവുമായി സന്ദീപ് വാര്യർ

English summary
PM Narendra Modi Praises Labour Reform Bills Passed in parliament yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X