സ്വച്ഛ് ഭാരതത്തിന് വേണ്ടി എഴുതുന്നത് രാജ്യ സേവനമെന്ന് മോദി മാധ്യമങ്ങളോട്
ദില്ലി: പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച വേറിട്ടതായി. മാധ്യമങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്താതെ പല പ്രവര്‍ത്തനങ്ങളിലും പുകഴ്ത്തിയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് മോദി സംവദിയ്ക്കുന്നത്.
സ്വച്ഛ് ഭാരത് അഭിയാനില്‍ മാധ്യമങ്ങളുടെ പങ്കിനെ മോദി വാനോളം പുകഴ്ത്തി. പേനയെ ചൂലാക്കി മാറ്റിയാണ് ഭാരതത്തെ ശുചീകരിയ്ക്കുന്നതിന് മാധ്യമങ്ങള്‍ ഒപ്പം നിന്നതെന്ന് മോദി പറഞ്ഞു. ശുചിത്വ ഭാരതത്തിന് വേണ്ടി എഴുതുന്നത് ദേശ സേവന പ്രവര്‍ത്തനമാണെന്നും മോദി.പദ്ധതി നടപ്പിലാക്കാനും പ്രചാരം ലഭിയ്ക്കാനും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയൊരു പങ്കാണ് വഹിച്ചത്.

മാധ്യമങ്ങളുമായി എപ്പോഴും സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിയാക്കാനാണ് താന്‍ ഇഷ്ടെപ്പടുന്നത് എന്നാല്‍ കൈയ്യകലത്തില്‍ മാത്രം മാധ്യമങ്ങളെ നിര്‍ത്തുകയും ചെയ്യുന്നു പ്രധാനമന്ത്രി പറയുന്നു. ഒട്ടേറെ മാധ്യമ പ്രവര്‍ത്തകാണ് ചടങ്ങില്‍ എത്തിയത്. എല്ലാ മാധ്യമ പ്രവര്‍ത്തകരെയും നേരില്‍ കണ്ട മോദി അവര്‍ക്കൊപ്പം ചിത്രമെടുക്കാനും തയ്യാറായി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷ്മ സ്വരാജ്, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്, പ്രകാശ് ജാവേദ്ക്കര്‍, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷ എന്നിവര്‍ പങ്കെടുത്തു.
-
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications