കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിനേക്കാൾ മികച്ച കൊവിഡ് പ്രതിരോധം, യോഗി സർക്കാരിനെ പുകഴ്ത്തി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധത്തിന് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിന്റെ കൊവിഡ് പ്രതിരോധമായ ആഗ്ര മോഡല്‍ പരാജയമാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ ആണ് നടപ്പിലാക്കിയത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തൊഴിലവസരങ്ങളുയര്‍ത്താന്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

covid

ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് പോലുളള രാജ്യങ്ങളുടെ ആകെ ജനസംഖ്യയുടെ അതേ ജനസഖ്യയുളള ഉത്തര്‍ പ്രദേശ് കൊവിഡിനെ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ നേരിട്ടുവെന്ന് മോദി പറഞ്ഞു. ഈ രാജ്യങ്ങളുടെ കണക്കെടുത്താല്‍ ആകെ ജനസംഖ്യം 24 കോടിയോളം വരും. ഉത്തര്‍ പ്രദേശിലും അത്രയും തന്നെ ജനസംഖ്യയുണ്ട്.

ഈ നാല് രാജ്യങ്ങളിലുമായി കൊവിഡ് ബാധിച്ച് മരിച്ചത് 130000 പേരാണ്. അതേസമയം അത്രയും ജനസംഖ്യയുളള ഉത്തര്‍ പ്രദേശില്‍ കൊവിഡ് മരണങ്ങള്‍ 600 മാത്രമാണെന്നും മോദി ചൂണ്ടിക്കാട്ടി. എങ്കിലും മരണം എവിടെ ആണെങ്കിലും വേദനാജനകമാണ് എന്നും മോദി പറഞ്ഞു. യോഗി സര്‍ക്കാര്‍ പരാതികള്‍ പറയുകയോ ഭയപ്പെടുകയോ ചെയ്തില്ല. മറിച്ച് സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവെന്നും മോദി പ്രശംസിച്ചു. കൊവിഡ് വ്യാപനം തടയാന്‍ യുദ്ധാടിസ്ഥാനത്തിലാണ് യോഗി നടപടികളെടുത്തത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നും മോദി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം! ഇതാണ് പറ്റിയ സമയം, മുറവിളി ഏറ്റുപിടിച്ച് സച്ചിൻ പൈലറ്റും!രാഹുൽ ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം! ഇതാണ് പറ്റിയ സമയം, മുറവിളി ഏറ്റുപിടിച്ച് സച്ചിൻ പൈലറ്റും!

കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!

English summary
PM Narendra Modi praises Uttar Pradesh Government for Covid fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X