കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ആപ്പായ വീബോ ഉപേക്ഷിച്ച് നരേന്ദ്ര മോദി, ഷി ജിന്‍പിംഗുമൊത്തുളള ചിത്രം നീക്കം ചെയ്യാനാകുന്നില്ല!

Google Oneindia Malayalam News

ദില്ലി: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ വീബോയിലെ അക്കൗണ്ട് ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനീസ് ആപ്പിലെ അക്കൗണ്ട് പ്രധാനമന്ത്രി ഉപേക്ഷിച്ചത്. 2015ലാണ് വീബോയില്‍ പ്രധാനമന്ത്രി അക്കൗണ്ട് തുറന്നത്. ട്വിറ്ററിന് സമാനമാണ് വീബോ.

പ്രധാനപ്പെട്ട വ്യക്തികളുടെ അക്കൗണ്ടുകള്‍ വീബോയില്‍ നീക്കം ചെയ്യുക എളുപ്പമല്ല. ഇതുവരെ 115 പോസ്റ്റുകളാണ് പ്രധാനമന്ത്രിയുടേതായി വീബോയിലുളളത്. ഇവ ഓരോന്നും മാന്വലായി നീക്കം ചെയ്യുകയാണ് ചെയ്തത്. 113 പോസ്റ്റുകള്‍ മാത്രമാണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗുമൊത്തുളള നരേന്ദ്ര മോദിയുടെ രണ്ട് ചിത്രങ്ങളാണ് നീക്കം ചെയ്യാന്‍ സാധിക്കാത്തത്. ഷി ജിന്‍ പിംഗ് ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വീബോയില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രയാസമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

pm

വിബോ അക്കൗണ്ട് നീക്കം ചെയ്യുന്നതിലൂടെ ചൈനയ്ക്ക് ശക്തമായ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത് എന്നാണ് ബിജെപിയുടെ പ്രതികരണം. അതിര്‍ത്തിയിലും സാമ്പത്തിക രംഗത്തും ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കിയ പ്രധാനമന്ത്രി വ്യക്തിപരമായ നിലയില്‍ കൂടി അക്കാര്യം ചെയ്തിരിക്കുകയാണ് എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ പ്രതികരണം.

പരിധി വിട്ടാല്‍ അതിന്റെ പ്രത്യാഘാതവും ഉണ്ടാകും എന്നുളള വ്യക്തമായ സന്ദേശമാണ് വീബോ ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്‍കിയത് എന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. അതിര്‍ത്തിയില്‍ തുടക്കമിട്ടതിന് ഇപ്പോള്‍ വലിയ വ്യാപ്തിയുണ്ടായിരിക്കുകയാണ്. ഇത് ചിലപ്പോള്‍ ഒരു തുടക്കം മാത്രമാകും എന്നും അമിത് മാളവ്യ പറഞ്ഞു. 244000 ഫോളോവേഴ്‌സാണ് വീബോയില്‍ നരേന്ദ്ര മോദിക്കുണ്ടായിരുന്നത്.

English summary
PM Narendra Modi quits from Chinese Social Media platform Weibo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X