• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ-ചൈന സംഘർഷം; ലേയിൽ എത്തി പ്രധാനമന്ത്രി, ഒപ്പം ബിപിൻ റാവത്തും

ശ്രീനഗർ; ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായതിന് പിന്നാലെ ആദ്യമായി ലഡാക് തലസ്ഥാനമായ ലേയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എംഎം നരവനെ എന്നിവർക്കൊപ്പമാണ് വെള്ളിയാഴ്ച രാവിലെ അദ്ദേഹം എത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് സന്ദർശം.

cmsvideo
  Modi in Leh At Border | Oneindia Malayalam

  ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി

  അതിർത്തിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ അദ്ദേഹം സന്ദർശിക്കും.അതിർത്തിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ അദ്ദേഹം നിമുവിൽ ആണ്. കരസേന, വ്യോമസേന, ഐടിബിപി അംഗളുമായി അദ്ദേഹം സംവദിക്കുകയാണെന്നാണ് റിപ്പോർട്ട്.

  അതിർത്തിയിലെ സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നേരത്തേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കിയതായും സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം.

  കോൺഗ്രസിന്റെ അടിവേരിളക്കാൻ സിന്ധ്യ; 2 മുൻ മന്ത്രിമാർ,8 മുൻ എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിൽ

  ജൂൺ 15 നാണ് ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി വിവിധ തലത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും സമാധാനം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

  ജൂൺ 30 ന് 12 മണിക്കൂറോളം കോ​ർ ക​മാ​ൻ​ഡ​ർ​മാ​ർ ത​മ്മി​ൽ ചർച്ച നടത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. പ്രദേശത്ത് നിന്ന് പിൻമാറാൻ ഇരുസൈന്യങ്ങളും നേരത്തേ ധാരണ ആയിരുന്നുവെങ്കിലും ഇത് ഇക്കാര്യം നടപ്പായിട്ടില്ല. നിലവിൽ ഗാൽവൻ താഴ്‌വര മുതൽ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് കേന്ദ്രങ്ങളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് ചൈന വ്യക്തമാക്കിയിരുന്നു.

  എന്നാൽ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയതെന്നാണ് സൂചന. അതേസമയം ചർച്ചയിൽ പുതിയ തിരുമാനങ്ങളൊന്നും കൈ്കൊള്ളാത്ത സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

  പ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും ഹോം ഐസൊലേഷന് അര്‍ഹരല്ല; നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം

  English summary
  PM Narendra modi reached Leh along with Bipin Rawat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more