Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു, പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവാക്‌സിനാണ് പ്രധാനമന്ത്രി കുത്തിവച്ചത്. ദില്ലി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ ഉടന്‍ കുത്തിവയ്പ്പ് എടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

modi

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇന്ന് ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. കൊവിഡിനെതിരെയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം. നമുക്ക് ഇന്ത്യയെ ഒരുമിച്ച് കൊവിഡ് മുക്തമാക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് മാര്‍ച്ച് ഇന്ന് മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുയിരിക്കുന്നത്. കോവിഡ് വാക്സിനേഷന്‍ സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+