ഖേല്‍രത്‌ന ഇനി മുതല്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന; രാജീവ് ഗാന്ധിയുടെ പേര് പുറത്ത്, പ്രഖ്യാപനവുമായി മോദി
ദില്ലി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കായിക രംഗത്തെ സമുന്നത പുരസ്‌കാരമായ ഖേല്‍ രത്‌നയുടെ പേര് മാറ്റിയതെന്ന് പ്രധാനമന്ത്രി അറിയിച്ചു. പുരസ്‌കാരം ഇനി മുതല്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ അറിയപ്പെടും. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് ഖേല്‍ രത്ന പുരസ്‌കാരം മാറ്റണമെന്ന് ഇന്ത്യയിലുടനീളമുള്ള പൗരന്മാരില്‍ നിന്ന് തനിക്ക്് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്ന് വിളിക്കപ്പെടും. ജയ് ഹിന്ദ്- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
1991-1992 കാലഘട്ടത്തിലായിരുന്നു ഖേല്‍ രത്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ആയിരുന്നു ആദ്യത്തെ പുരസ്‌കാര ജേതാവ്. ലിയാന്‍ഡര്‍ പേസ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ധനരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോര്‍ജ്, മേരി കോം, റാണി രാംപാല്‍ എന്നിവരും ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക.
ഹോക്കി കളിക്കാരനായ മേജര്‍ ധ്യാന്‍ ചന്ദ് 1926 മുതല്‍ 1949 വരെ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറില്‍ 400 ലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. അലഹബാദില്‍ ജനിച്ച ധ്യാന്‍ ചന്ദ് 1928, 1932, 1936 വര്‍ഷങ്ങളില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഒളിമ്പിക് ഹോക്കി ടീമിലെ അംഗമായിരുന്നു.












Click it and Unblock the Notifications