പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അല്‍ക്ക ലാംബ, എന്താണ് സംഭവം?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അല്‍ക്ക ലാംബ രംഗത്ത്. തലസ്ഥാന നഗരമായ ദില്ലിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉത്തരവാദി മോദിയാണ് എന്നാണ് അല്‍ക്ക ലാംബ പറയുന്നത്. ഇതിന് കാരണമോ, കേന്ദ്രത്തിന്റെ കീഴിലാണ് ദില്ലി പോലീസിന്റെ നിയന്ത്രണം എന്നതും. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ കീഴിലായിരുന്നു ദില്ലി പോലീസ് എങ്കില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയുമായിരുന്നു എന്നും അല്‍ക്ക ലാംബ പറയുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നത്. ഇതിന് ഉത്തരവാദി അവിടത്തെ മുഖ്യമന്ത്രിയായ ശിവ് രാജ് സിംഗ് ചൗഹാനാണ്. അതുപോലെ ദില്ലിയിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കാണ്. വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളില്‍ ചൗഹാനെ ലാംബ കുറ്റപ്പെടുത്തി - ദില്ലി അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു ലാംബ.

മൊഹല്ല ക്ലിനിക്കുകള്‍, വിദ്യഭ്യാസ രംഗത്തെ പരിഷ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ശിവ് രാജ് സിംഗ് ചൗഹാന്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ കണ്ട് പഠിക്കണമെന്നും അല്‍ക്ക ലാംബ പറഞ്ഞു. ബി ജെ പി ഭരണം മതിയായ മധ്യപ്രദേശിലെ ജനങ്ങള്‍ 2018 തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായ അല്‍ക്ക ലാംബ. ദില്ലി സര്‍ക്കാരിനെതിരെ കേന്ദ്രം സി ബി ഐയെ ഉപയോഗിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications