കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ യൂറോപ്പ് യാത്രയില്‍ പ്രധാനമന്ത്രി 'ഫോക്കസ്' ചെയ്യുന്നത് എന്താണെന്ന് അറിയാമോ..?

  • By Aswini
Google Oneindia Malayalam News

ദില്ലി: നാലാം തവണയും യൂറോപ്പ് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനോടകം മൂന്ന് യാത്രകള്‍ മോദി വിജയകരമായി പൂര്‍ത്തിയാക്കിതയാണ്. എന്നാല്‍ ഇത്തവണത്തെ യാത്രയില്‍ 'ഫോക്കസ്' ചെയ്യുന്നത് മറ്റ് പല കാര്യങ്ങളിലുമാണ്.

<em>സസ്‌പെന്‍സുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിയും, തിരിച്ചെത്താത്ത നോട്ടുകള്‍ എന്ത് ചെയ്യും...??</em>സസ്‌പെന്‍സുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിയും, തിരിച്ചെത്താത്ത നോട്ടുകള്‍ എന്ത് ചെയ്യും...??

കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റവുമൊടുവില്‍ മോദി യൂറോപ്പിലേക്ക് പോയത്. ഇത്തവണത്തെ യാത്രയില്‍ സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യൂറോപ്പിലും പോര്‍ച്ചുഗലിലും സന്ദര്‍ശനം നടത്തുന്നത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എന്ന പ്രത്യേകത മോദിയുടെ ഈ യാത്രയ്ക്കുണ്ട്.

modi

യൂറോപ്പിന്റെ പ്രധാന സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ മോദി രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ പുതിയ ഫ്രഞ്ച് പ്രസിഡന്റമായും മോദി കൂടിക്കഴ്ച നടത്തിയിരുന്നു.

മേഖലയില്‍ മാറി മറിയുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് മോദിയുടെ ഇത്തവണത്തെ സന്ദര്‍ശനം എന്നത് ഏറെ പ്രാധാന്യമുണ്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ പിന്‍വാങ്ങലും ഭൂഖണ്ഡത്തില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതും ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കുന്നുവെന്നു വേണം കരുതാന്‍. ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.

ചുരുക്കത്തില്‍, യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ നല്‍കാനാണ് ഇത്തവണത്തെ യാത്രയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി 'ഫോക്കസ്' ചെയ്യുന്നത്. അതേ സമയം ബ്രട്ടനുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യും. ഇത് ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ബലപ്പെടുത്തും.

English summary
PM Narendra Modi's Europe focus in line with new global practice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X