മന്‍ കി ബാത്തിന് ഇന്ന് സെഞ്ച്വറി; ലോകമെമ്പാടും സംപ്രേഷണം, ആഘോഷമാക്കി ബിജെപി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന് 100-ാം എപ്പിസോഡിലേക്ക്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. അതേസമയം ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.00 മണിക്ക് ആയിരിക്കും സംപ്രേഷണം.
2014 ഒക്ടോബര്‍ 3 നാണ് മന്‍ കി ബാത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. പിന്നീട് എല്ലാ മാസവും മന്‍ കി ബാത്ത് സംപ്രേഷണം ചെയ്തിരുന്നു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രഭാഷണം പാര്‍ട്ടി ഓഫീസുകളിലും ബൂത്തുകളിലും സംപ്രേക്ഷണം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു എന്നും നൂറാം എപ്പിസോഡ#് ചരിത്രമാണ് എന്നും ബി ജെ പി പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളുമായി പ്രധാനമന്ത്രി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ ഈ ചരിത്രപരമായ സംപ്രേഷണത്തിന് സാക്ഷിയാകാന്‍ മറക്കരുത് എന്നും ബി ജെ പി ട്വീറ്റ് ചെയ്തു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പ്രത്യേക പ്രദര്‍ശനം നടത്തും.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയ അതുല്യമായ പരീക്ഷണമാണെന്ന് മന്‍ കി ബാത്ത് എന്നാണ് അമിത് ഷാ പറഞ്ഞത്. ഞങ്ങളുടെ ഓര്‍മ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും സര്‍ക്കാര്‍ തലവന്‍ ഇടവേളകളില്ലാതെ മാസാമാസം പതിവായി പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത് എന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മന്ത്രാലയം 100 ദിവസത്തെ സേവനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരമുള്ളവ വികസിപ്പിക്കുന്നതിന് സംരംഭകര്‍ക്ക് വേണ്ടിയുള്ള ഡിസൈന്‍ ചലഞ്ച് ഇതിന്റെ ഭാഗമായി നടക്കും. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യുന്ന എന്‍എസ് രാജപ്പന്‍ മുതല്‍ 105-ാം വയസില്‍ പഠനം പുനരാരംഭിച്ച കൊല്ലത്തെ ഭഗീരഥിയമ്മവരെ മന്‍ കി ബാത്തിന്റെ എപ്പിസോഡുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.
രാജ്ഭവനുകളിലും നൂറാം എപ്പിസോഡ് കേള്‍ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 2015 ജനുവരി 27 ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിന്റെ നാലാമത്തെ എപ്പിസോഡിന്റെ ഭാഗമായിരുന്നു. 2019 സെപ്റ്റംബര്‍ 29 ന്, ലതാ മങ്കേഷ്‌കറും വിശിഷ്ടാതിഥിയായിരുന്നു.












Click it and Unblock the Notifications