കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുകൊണ്ടൊന്നും കുലുങ്ങില്ല, ആരോപണത്തില്‍ നിന്ന് ജെയ്റ്റ്‌ലി പുറത്തുവരുമെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: അഴിമതി ആരോപണത്തിന് വിധേയനായ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ആരൊക്കെ എന്തൊക്കെ തെളിവുകള്‍ പുറത്തുവിട്ടാലും അരുണ്‍ ജെയ്റ്റ്‌ലി ആരോപണത്തില്‍ നിന്ന് പുറത്തുവരുമെന്നാണ് മോദി പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും മോദി പറയുന്നു.

ഹവാല ആരോപണത്തെ എല്‍.കെ അദ്വാനി ഇല്ലാതാക്കിയതു പോലെ ജെയ്റ്റ്‌ലിയും ഈ ആരോപണത്തെ അതിജീവിയ്ക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ഇതോടെ ബിജെപിയില്‍ തന്നെ അങ്കത്തിലുള്ള സാധ്യത ഉടലെടുക്കുകയാണ്. എന്നാല്‍, അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം ഉണ്ടാവില്ലെന്നാണ് മറ്റ് നേതാക്കളും ക്രിക്കറ്റ് താരങ്ങളും വ്യക്തമാക്കിയത്.

web

പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും താരങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചയാളാണ് ജെയ്റ്റിലിയെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ബിജെപി എംപി കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്. ഇതു കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

മിക്ക മന്ത്രിമാരും അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോദിയും രംഗത്തെത്തിയത്. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാര്‍ട്ടി എംപി മന്ത്രിയ്‌ക്കെതിരെ ഇങ്ങനെ ആഞ്ഞടിക്കുന്നത്.

English summary
prime Minister Narendra Modi has said finance minister Arun Jaitley 'will come out with flying colours' in the Delhi and District Cricket Association controversy raked up by the Aam Aadmi Party and backed by the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X