നേതാജിയുടെ എല്ലാ രഹസ്യ രേഖകളും പുറത്തുവിടുമെന്ന് നരേന്ദ്ര മോദി
ദില്ലി: ദുരൂഹത അവശേഷിപ്പിച്ച് മാഞ്ഞുപോയ നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിക്കുന്ന എല്ലാ രഹസ്യ രേഖകളും പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലിരിക്കുന്ന രേഖകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈയ്യിലുണ്ടായിരുന്ന രേഖകള്‍ മമതാ ബാനര്‍ജി പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ കൈയ്യിലുള്ള രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നേതാജിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് 7 റെയ്സ്കോഴ്സ് റോഡിലെ വസതിയില്‍വച്ച് മോദി നേതാജിയുടെ കുടുംബത്തിലെ 35 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

അടുത്തവര്‍ഷം ജനുവരി 23ന് ആദ്യഘട്ട രേഖകള്‍ പുറത്തുവിടാമെന്നാണ് നരേന്ദ്ര മോദി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ കൈയില്‍ 130 രഹസ്യ രേഖകളാണുള്ളത്. ഇവയെല്ലാം ഘട്ടംഘട്ടമായി പുറത്തുവിടും. അതോടൊപ്പം വിദേശ രാജ്യങ്ങളുടെ കൈയ്യിലുള്ള രേഖകളും പുറത്തുവിടാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഡിസംബറില്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ അവസരത്തില്‍ രേഖകള്‍ പുറത്തുവിടാന്‍ അഭ്യര്‍ഥിക്കും.
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പ്രമുഖ ബിജെപി നേതാക്കള്‍ നേതാജിയുടെ രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണത്തിലേറിയശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം പറഞ്ഞൊഴിയുകയായിരുന്നു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications