കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയുടെ എല്ലാ രഹസ്യ രേഖകളും പുറത്തുവിടുമെന്ന് നരേന്ദ്ര മോദി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദുരൂഹത അവശേഷിപ്പിച്ച് മാഞ്ഞുപോയ നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിക്കുന്ന എല്ലാ രഹസ്യ രേഖകളും പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലിരിക്കുന്ന രേഖകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈയ്യിലുണ്ടായിരുന്ന രേഖകള്‍ മമതാ ബാനര്‍ജി പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ കൈയ്യിലുള്ള രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നേതാജിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് 7 റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയില്‍വച്ച് മോദി നേതാജിയുടെ കുടുംബത്തിലെ 35 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

netaji

അടുത്തവര്‍ഷം ജനുവരി 23ന് ആദ്യഘട്ട രേഖകള്‍ പുറത്തുവിടാമെന്നാണ് നരേന്ദ്ര മോദി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ കൈയില്‍ 130 രഹസ്യ രേഖകളാണുള്ളത്. ഇവയെല്ലാം ഘട്ടംഘട്ടമായി പുറത്തുവിടും. അതോടൊപ്പം വിദേശ രാജ്യങ്ങളുടെ കൈയ്യിലുള്ള രേഖകളും പുറത്തുവിടാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഡിസംബറില്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ അവസരത്തില്‍ രേഖകള്‍ പുറത്തുവിടാന്‍ അഭ്യര്‍ഥിക്കും.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പ്രമുഖ ബിജെപി നേതാക്കള്‍ നേതാജിയുടെ രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണത്തിലേറിയശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം പറഞ്ഞൊഴിയുകയായിരുന്നു.

English summary
PM narendra modi says Netaji Subhash Chandra Bose files to be declassified, first round to start on January 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X