ഹിന്ദു യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് മോദി നിഷേധിച്ചത് എന്തിന്?
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെ. സര്‍വ്വകലാശാല നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്ഥലത്തെ ലോക്‌സഭാംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് ഒരു ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ഒന്നുമില്ല.
പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതില്‍ താല്‍പര്യമില്ല എങ്കില്‍ പിന്നെ എന്ത് ചെയ്യും. നാളെ (ഫെബ്രുവരി 22 തിങ്കളാഴ്ച) മുതല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് ഡോക്ടറേറ്റ് നല്‍കി ബഹുമാനിക്കാനായിരുന്നു സര്‍വ്വകലാശാലയുടെ തീരുമാനം പക്ഷേ മോദിയുടെ പോളിസി അതിന് പറ്റിയതല്ല. അതിങ്ങനെ..

ബഹുമാനിക്കാനായി പുരസ്‌കാരം വേണ്ട
ഒരാളെ ബഹുമാനിക്കാന്‍ വേണ്ടി ഡോക്ടറേറ്റ് നല്‍കണോ. വേണ്ട എന്നാണ് നരേന്ദ്ര മോദിയുടെ പോളിസി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദി ഈ ഡോക്ടറേറ്റ് നിഷേധിച്ചതും.

ആദ്യമായിട്ടല്ല
2014 ജനുവരിയില്‍ യു സ് സന്ദര്‍ശന സമയത്ത് ലൂസിയാന യൂണിവേഴ്സിറ്റി മോദിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നും മോദി ഡോക്ടറേറ്റ് നിഷേധിച്ചു. അന്നും ഇതേ കാരണം തന്നെയാണ് പറഞ്ഞത്.

ഇതാണ് ശീലം
ഇത്തരം ഡിഗ്രികള്‍ സ്വന്തമാക്കുന്നത് മോദിയുടെ നയങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്തും മോദി ഇത്തരം ബഹുമതികള്‍ സ്വീകരിച്ചിരുന്നില്ല.

എന്തിനായിരുന്നു ഡോക്ടറേറ്റ്
പൊതുപ്രവര്‍ത്തനത്തിലും ഭരണനിര്‍വ്വഹണത്തിലും മോദി കാട്ടുന്ന പാടവം കണക്കിലെടുത്ത് ഡി ലിറ്റ് നല്‍കി ആദരിക്കാനായിരുന്നു സര്‍വ്വകലാശാലയുടെ പദ്ധതി.












Click it and Unblock the Notifications