കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യ മതിപ്പ് അവസാനത്തെ ധാരണ': സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എംപിമാരോട് മോദി

  • By Desk
Google Oneindia Malayalam News

ദില്ലി: എംപിമാര്‍ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ അവരുടെ പ്രദേശങ്ങളിലെ ജലപ്രതിസന്ധി പ്രശ്‌നത്തില്‍ ഇടപെടണം. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം ഇരിക്കുകയും പൊതുജനങ്ങളുടെ പരാതികള്‍ ശ്രദ്ധിക്കുകയും വേണം. മന്ത്രിമാരും എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉന്നിപ്പറഞ്ഞു. ''റോസ്റ്റര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത മന്ത്രിമാരെക്കുറിച്ച് അതേ ദിവസം തന്നെ അറിയിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അവരെ സഹായിക്കൂ.... നിങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍, ദുരിതാശ്വാസ ആഹ്വാനവുമായി രാഹുല്‍!!അവരെ സഹായിക്കൂ.... നിങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍, ദുരിതാശ്വാസ ആഹ്വാനവുമായി രാഹുല്‍!!


എംപിമാര്‍ സര്‍ക്കാര്‍ ജോലികളിലും പദ്ധതികളിലും പങ്കെടുക്കണം. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ ഹാജരാകണം. പുതിയ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് എംപിമാര്‍ തങ്ങളുടെ പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ എംപിയും തന്റെ പ്രദേശത്തെ ജനങ്ങള്‍ക്കായി നൂതനമായ ഒരു ആശയം ആസൂത്രണം ചെയ്യണമെന്ന് മോദി യോഗത്തില്‍ ആവശ്യപ്പെട്ടു.

modi-1562657654-1

മഹാത്മാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2 നും 31 നും ഇടയില്‍ 150 കിലോമീറ്റര്‍ പദയാത്ര (വാക്കത്തോണ്‍) നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ പട്ടികയും മോദി പുറത്തിറക്കിയിരുന്നു. മന്ത്രിമാര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. മുതിര്‍ന്ന മന്ത്രിമാരോട് ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ജൂനിയര്‍ മന്ത്രിമാരെ സഹായിക്കാനും ഫയലുകള്‍ പങ്കുവെക്കുകയും അവരുടെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

English summary
PM Narendra Modi seeks MP's to participate social service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X