Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയവീഞ്ഞ് പുതിയ കുപ്പിയില്‍! മോദിക്കെതിരെ രാഹുൽ, കോൺഗ്രസിന്റെ പദ്ധതികൾക്ക് അവകാശവാദം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ റീ പാക്കേജ് ചെയ്ത് അവകാശ വാദം ഉന്നയിക്കുകയും ക്രെഡിറ്റ് സ്വന്തമാക്കുകയും ആണെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എസ് സി- എസ്ടി വിഭാഗങ്ങള്‍ക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയ്ക്ക് മേല്‍ മോദി അവകാശവാദമുന്നയിച്ചതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. ട്വിറ്ററിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഞായറാഴ്ചയാണ് രാഹുലിന്റെ വിമര്‍ശനം.

ദളിതുകളും പട്ടിക വിഭാഗങ്ങള്‍ക്കും 24 ശതമാനം വിഭവങ്ങള്‍ നീക്കിവെക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇരു വിഭാഗങ്ങളുടേയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മോദി ഈ പദ്ധതി റീ പാക്കേജ് ചെയ്ത് ക്രെഡിറ്റ് സ്വന്തമാക്കാന്‍ മോദിക്ക് പ്രത്യേക കഴിവാണുള്ളതെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ രംഗത്തെത്തിയ രാഹുല്‍ ദളിത് വിഭാഗങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ നില്‍ക്കുന്നത് ഇരുകൂട്ടരുടേയും ഫാസിസ്റ്റ് ആശയങ്ങള്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

21-rahul-latest

തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ബിജെപി പോര് വര്‍ധിച്ചിരുന്നു. കോണ്‍ഗ്രസ് അഴിമതിയുടെ ടാങ്കാണെന്ന് വിശേഷിപ്പിച്ച മോദി ദില്ലിയുമായി ബന്ധപ്പെട്ടിട്ടുള്ള പൈപ്പ് ലൈന്‍ കോണ്‍ഗ്രസിനുണ്ടെന്നും ഇതുവഴിയാണ് പണം നേരിട്ട് എത്തുന്നതെന്നും മോദി ആരോപിക്കുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ടിക്കറ്റുകളും സ്ഥാനമാനങ്ങളും ലേലം ചെയ്ത് നല്‍കുകയാണെന്നും മുഖ്യമന്ത്രി പദവി പോലും ലേലം ചെയ്ത് നല്‍കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+