'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
പുതുച്ചേരി: കോണ്‍ഗ്രസിനേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ പുതുതായി നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
2019 മുതല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം നിലവിലുണ്ട് എന്നുളള വിവരം പോലും കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷനില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഫിഷറീസ് മന്ത്രാലയം ഇല്ലെന്നും ഉടനെ ആരംഭിക്കണം എന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത് കേട്ട് താന്‍ ഞെട്ടിയിരിക്കുകയാണ്. സത്യം എന്താണെന്നാല്‍ ഫിഷറീസ് മന്ത്രാലയം നിലവിലുണ്ട്. ഈ എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ തന്നെ ഫിഷറീസ് മന്ത്രാലയത്തിന് രൂപം നല്‍കിയിട്ടുളളതാണ്'', നരേന്ദ്ര മോദി പറഞ്ഞു.

കോണ്‍ഗ്രസ് നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കളവ് പറയുന്നതില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ എല്ലാം കോണ്ഗ്രസിനുളളതാണ് എന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത് പുതുച്ചേരിയിലെ ജനം ആഘോഷിക്കുകയാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. വികസനത്തിനുളള ഫണ്ടുകള്‍ ഉപയോഗിക്കുകയോ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുകയോ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
അതേസമയം ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമായിട്ടുളള ഒരു സ്വതന്ത്ര മന്ത്രാലയമാണ് വേണ്ടനെന്നും അല്ലാതെ ഒരു വകുപ്പ് അല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നാം രണ്ട് നമുക്ക് രണ്ട് എന്നുളളവര്ക്ക് ശരിക്കും കൊണ്ടിട്ടുണ്ടെന്നും രാഹുല്‍ പരിഹസിച്ചു.
അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം
Recommended Video
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications