കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

പുതുച്ചേരി: കോണ്‍ഗ്രസിനേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ പുതുതായി നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

2019 മുതല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം നിലവിലുണ്ട് എന്നുളള വിവരം പോലും കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷനില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഫിഷറീസ് മന്ത്രാലയം ഇല്ലെന്നും ഉടനെ ആരംഭിക്കണം എന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത് കേട്ട് താന്‍ ഞെട്ടിയിരിക്കുകയാണ്. സത്യം എന്താണെന്നാല്‍ ഫിഷറീസ് മന്ത്രാലയം നിലവിലുണ്ട്. ഈ എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ തന്നെ ഫിഷറീസ് മന്ത്രാലയത്തിന് രൂപം നല്‍കിയിട്ടുളളതാണ്'', നരേന്ദ്ര മോദി പറഞ്ഞു.

rg

കോണ്‍ഗ്രസ് നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കളവ് പറയുന്നതില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ എല്ലാം കോണ്‍ഗ്രസിനുളളതാണ് എന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത് പുതുച്ചേരിയിലെ ജനം ആഘോഷിക്കുകയാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. വികസനത്തിനുളള ഫണ്ടുകള്‍ ഉപയോഗിക്കുകയോ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുകയോ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

അതേസമയം ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമായിട്ടുളള ഒരു സ്വതന്ത്ര മന്ത്രാലയമാണ് വേണ്ടനെന്നും അല്ലാതെ ഒരു വകുപ്പ് അല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നാം രണ്ട് നമുക്ക് രണ്ട് എന്നുളളവര്‍ക്ക് ശരിക്കും കൊണ്ടിട്ടുണ്ടെന്നും രാഹുല്‍ പരിഹസിച്ചു.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
PM Narendra Modi slams Rahul Gandhi over his comment on fisheries ministry at the Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X