കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിനുമായി ചർച്ച നടത്തി നരേന്ദ്ര മോദി, ബന്ധം ശക്തിപ്പെടുത്തും

Google Oneindia Malayalam News

ദില്ലി: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധം അടക്കമുളള വിഷയങ്ങളിലാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ചും ഇരു ഭരണകര്‍ത്താക്കളും തമ്മില്‍ ധാരണയില്‍ എത്തിച്ചേര്‍ന്നു.

കൊവിഡ് 19 എന്ന ആഗോള മഹാമാരി ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച ഫലപ്രദമായ മാര്‍ഗങ്ങളെ കുറിച്ച് പുടിനും മോദിയും സംസാരിച്ചു. കൊവിഡാനന്തര കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച നടത്തി.

modi

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡണ്ടുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച എന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 15 ഗാല്‍വന്‍ താഴ്വരയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടി വന്നതോടെയാണ് പ്രശ്‌നം വഷളായത്. 38900 കോടി രൂപയുടെ ആയുധ ഇടപാടിന് കേന്ദ്രം അനുമതി നല്‍കിയ ദിവസമാണ് പുടിനുമായുളള സംഭാഷണം എന്നതും ശ്രദ്ധേയമാണ്.

2020 ജൂണ്‍ 24ന് റഷ്യയിലെ മിലിറ്ററി പരേഡില്‍ ഇന്ത്യ ഭാഗമായതിനെ കുറിച്ച് പ്രധാനമന്ത്രി പുടിനെ ഓര്‍മ്മപ്പെടുത്തി. എല്ലാ മേഖലയിലും റഷ്യയും ഇന്ത്യയും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ക്ക് പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നന്ദി ്അറിയിച്ചു. ജൂണില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യ സന്ദര്‍ശിക്കുകയും മോസ്‌കോയില്‍ വെച്ച് നടന്ന 75ാമത് വിക്ടറി പരേഡില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയംഅദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം

'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ

English summary
PM Narendra Modi spoke to Russian President Vladimir Putin over phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X