കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!

  • By Desk
Google Oneindia Malayalam News

അഗർത്തല: ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കുറച്ചു നാളുകളായി വിവാദ പ്രസ്തവനയിൽ ഇടം പിടിച്ച വ്യക്തിയാണ്. വർഷങ്ങളുടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയപ്പോൾ ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് ചുമതലയേൽക്കുകയായിരുന്നു. ത്രിപുരയിലെ ചരിത്ര വിജയത്തിന് ചുക്കാൻ പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. ആർഎസ്എസിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ബിപ്ലബ് കുമാറായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചതും.

അതുകൊണ്ട് തന്നെ ത്രിപുരയിലെ മുഖ്യമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ ബിജെപിക്ക് ആധികം ആലോചിക്കേണ്ടി വന്നിട്ടില്ല. എന്നാൽ അധികാരത്തിലേറിയതുമുതൽ വിവാദ പ്രസ്താവനകൊണ്ട് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ് ഇദ്ദേഹം. നിരവധി വിവാദ പ്രസ്താവനകളാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബിപ്ലിബ് ദേബ് നടത്തിയത്. അവസാനം ഗതികെട്ട് പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ നേരിട്ട് കാണാൻ വിളിപ്പിച്ചിരിക്കുകാണ്. ബിപ്ലബിന്റെ സമീപകാലത്തെ വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്.

മഹാഭാരത കാലത്ത് ഇന്റർനെറ്റ്

മഹാഭാരത കാലത്ത് ഇന്റർനെറ്റ്

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷനും ഉണ്ടായിരുന്നവെന്ന ബിപ്വബ് ദേവിന്റെ പ്രസ്താവനയാണ് ഏറെ വിവാദമായത്. എന്നാൽ അതിനു ശേഷവും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രാചീന കാലത്തെ ഏറ്റവും വികസിതമായ ശാസ്ത്രം ഇന്ത്യയിലേതായിരുന്നുവെന്ന് മഹാഭാരതത്തിലും രാമായണത്തിലും ഉപനിഷത്തിലും പറയുന്നുണ്ട്. ഇതേ രാജ്യത്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷം 104 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. മഹാഭാരതത്തിലും രാമായണത്തിലും ഉപനിഷത്തിലും പറഞ്ഞിട്ടുള്ളതിന്റെ തെലിവണിതെന്നും വിവാദ പ്രസ്താവന പരഞ്ഞതിന് ശേഷം അതിൽ ഉറച്ചു നിൽക്കുന്നെന്ന് വീണ്ടും ആവർത്തിക്കുകായിരുന്നു. ഭാരതത്തിന് മഹത്തായൊരു നാഗരികതയുണ്ടായിരുന്നു എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരാണ് താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

രാജ്യത്തിന്റെ മഹത്വത്തിലും അതിന്റെ നാഗരികതയിലും...

രാജ്യത്തിന്റെ മഹത്വത്തിലും അതിന്റെ നാഗരികതയിലും...


ഭാരതത്തിലെ 99 ശതമാനം പേരും രാജ്യത്തിന്റെ മഹത്വത്തിലും അതിന്റെ നാഗരികതയിലും വിശ്വസിക്കുന്നുണ്ട്. അതിനാലാണ് മോദി പ്രധാനമന്ത്രിയായതെന്നും കമ്യൂണിസം രാജ്യത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 50 കിലോമീറ്റര്‍ ദൂരെ നടക്കുന്ന യുദ്ധത്തെ കുറിച്ച് ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍ അതിന് എന്തെങ്കിലും സാങ്കേതികവിദ്യ ആവശ്യമാണ്. അത് അദ്ദേഹത്തിന്റെ കണ്ണ് ആയിരിക്കില്ല. അവിടെ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ആയിരിക്കും ഉണ്ടാവുക. സഞ്ജയന്റെ ആ സാങ്കേതികവിദ്യയാണ് ഇന്നത്തെ ഇന്റര്‍നെറ്റ്- എന്നായിരുന്നു ബിപ്ലബ് കുമാര്‍ പറഞ്ഞത്. യൂറോപ്പുകാര്‍ നമ്മെക്കാള്‍ മുമ്പേയാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്റെ പരാമര്‍ശത്തില്‍ അസ്വസ്ഥരായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മമത മസ്തിഷ്ക പരിശോധന നടത്തണം

മമത മസ്തിഷ്ക പരിശോധന നടത്തണം

മമത ബാനർജിക്കെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശനവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. ത്രിപുരയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വിജയത്തെ അപമാനിച്ചതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കടുത്ത രീതിയിലായിരുന്നു അദ്ദേഹം പരിഹസിച്ചിരുന്നത്. മമത ബാനര്‍ജി ആശുപത്രിയില്‍ അവരുടെ മസ്തിഷ്‌ക പരിശോധന നടത്തേണ്ടിയിരിക്കുന്നു എന്നായിരുന്നു ബിപ്ലബ് കുമാറിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മാനസിക സമാധാനത്തിന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലബ് പ്രതികരിച്ചിരുന്നു. ഇതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ബി.ജെ.പിയുടെ വിജയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം പോലെയാണെന്നായിരുന്നു ത്രിപുരിലയിലെ വിജത്തിൽ മമത ബാനർജിയുടെ പ്രതികരണം. ഇതിന് മറുപടിയായിരുന്നു വിവാദമായത്.

ഡയാന ഹേയ്ഡ സുന്ദരിയല്ല

ഡയാന ഹേയ്ഡ സുന്ദരിയല്ല

ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ മറ്റൊരു വിവാദ പരാമര്‍ശം. പിന്നീട് പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്തെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ കൈത്തറി ഉല്‍പന്നങ്ങള്‍ എങ്ങനെ മകച്ച രീതിയില്‍ വിപണനം ചെയ്യാം എന്ന കാര്യം സംസാരിക്കുന്നതിനിടെയാണ് ഞാന്‍ പരാമര്‍ശം നടത്തിയത്. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാകുകയോ അപമാനിക്കപ്പെട്ടതായി തോന്നുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ എല്ലാ സ്ത്രീകളെയും എന്റെ അമ്മയെ എന്നപോലെ ബഹുമാനിക്കുന്നു പ്രസ്താവന വിവാദമായതിനു ശേഷംഅദ്ദേഹം പറഞ്ഞത്.

ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം

ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം

ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ല. സൗന്ദര്യമത്സരത്തില്‍ ഏത് ഇന്ത്യക്കാരി പങ്കെടുത്താലും കിരീടം ലഭിക്കും. ഡയാനക്കു പോലും അത് ലഭിച്ചു. ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമര്‍ശത്തിനെതിരെ ഡയാന ഹെയ്ഡന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന് മുതല്‍. . അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഞാനൊരു ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയാണ്, അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു എന്നായിരുന്നു അവരുടെ മറുപടി. ഡയാന ഹെയ്ഡന്റെ പ്രതികരണമുണ്ടായതിനു തൊട്ടു പിന്നാലെയാണ് ഖേദപ്രകടനവുമായി ബിബ്ലബ് ദേബ് രംഗത്തെത്തിയത്.

സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ ചേരേണ്ടത്

സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ ചേരേണ്ടത്

സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. മുമ്പൊക്കെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നത്. പിന്നീട് ഡോക്ടര്‍മാരും എന്‍ജീനിയര്‍മാരും സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാൻ തുടങ്ങി. എന്നിരുന്നാലും മെക്കാനിക്കല്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കണം. കാരണം ഭരണനിര്‍വഹണത്തില്‍ നടക്കുന്നത് സമൂഹത്തിന്റെ നിര്‍മാണമാണ്. സിവില്‍ എന്‍ജിനിയേഴ്‌സിന് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

യുവാക്കൾ മുറുക്കാൻ കട തുടങ്ങണം

യുവാക്കൾ മുറുക്കാൻ കട തുടങ്ങണം

രാഷ്ട്രീയക്കാരുടെ പുറകെ നടന്ന് ജോലി നേടുന്നതിനേക്കാള്‍ മുറുക്കാന്‍ കട തുടങ്ങുന്നതാണ് നല്ലതെന്നായിരുന്നു പിന്നീട് അദ്ദേഹം നടത്തിയ പ്രസ്താവന. എന്തിനാണ് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ പായുന്നത്? ബിരുദധാരികള്‍ക്ക് പശുക്കളെ ലഭിക്കും. പാല്‍ വിറ്റ് പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിക്കാം എന്നും അദ്ദേഹം പഞ്ഞു. വിദ്യാഭ്യാസമുള്ളവര്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് പിന്നാലെ പായാതെ പ്രധാനമന്ത്രിയുടെ മുദ്ര യോജനയ്ക്ക് കീഴിലുള്ള സ്വയംതൊഴിലുകള്‍ ഏതെങ്കിലും തെരഞ്ഞെടുക്കണമെന്നും ബിപ്ലബ് ആവശ്യപ്പെട്ടു. ബിരുദധാരികള്‍ക്ക് പശുക്കളെ ലഭിക്കും. പാല്‍ വിറ്റ് പത്ത് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിക്കാം. രാഷ്ട്രീയക്കാരുടെ പിന്നാലെ പായുന്നതിന് പകരം യുവാക്കള്‍ മുറുക്കാന്‍ കട തുടങ്ങണം. അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മോദിയുടെ താക്കീത് ലംഘിച്ചു

മോദിയുടെ താക്കീത് ലംഘിച്ചു

ബിപ്ലബ് ദേബിന്റെയും മറ്റ് ബിജെപി നേതാക്കളുടെയും അബദ്ധവും വര്‍ഗ്ഗീയവുമായ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ച് തുടങ്ങിയപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കാന്‍ നരേന്ദ്രമോദിക്ക് ആവശ്യപ്പെടേണ്ടി വന്നു. നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നതെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ അതിന് ശേഷവും വിവാദപ്രസ്താവനകളുമായി ബിപ്ലവ് ദേബ് രംഗത്തെത്തി. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ലെന്നും മമത ബാനര്‍ജിക്ക് മനോരോഗമാണെന്നും ബിപ്ലബ് ദേബ് പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ, ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ 54 കാരന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണെന്ന വാര്‍ത്ത പുറത്ത് വന്നതും ബിപ്ലബിന്റെ പ്രതിഛായ തകര്‍ത്തു. കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. ഇയാള്‍ നാല് തവണയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അതും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോദി ബിപ്പബ് ദേബിനെ കാമാൻ ഒരുങ്ങുന്നത്. മധ്യപ്രദേശിലെ എംപി ഗണേഷ് സിങിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിനിടെയാണ് ബിപ്ലബ് കുമാറിനെ പാർട്ടി ത്രിപുരയിലേക്ക് അയച്ചത്. ബിപ്ലബിന്റെ വരവോട് ത്രിപുരയിലെ ബിജെപിക്ക് ശക്തി വർദ്ധിക്കുകയായിരുന്നു. ഐപിഎഫ്ടിയുമായുള്ള സഖ്യ രൂപീകരണത്തിലും ബിപ്ലബ് തന്നെയാണ് നിർണ്ണായക പങ്ക് വഹിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം, ബനാമലിപൂരിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ബിജെപി ജയിച്ചാൽ ത്രിപുര മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ബിജെപിക്ക് മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വിവദ പ്രസ്താവനകൊണ്ട് കുടുങ്ങിയിരിക്കുകയാണ് ബിജെപി നേതൃത്വം.

എന്താണ് നഷ്ടമായതെന്ന് അറിയുന്നു

അതേസമയം പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ബിപ്ലബ് കുമാർ ദേബിനെതിരെ രംഗത്ത് വന്നു. പുതിയ മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേബിനെ വാനോളം വാ‍ഴ്ത്തി. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ മരമണ്ടത്തരങ്ങള്‍ പറഞ്ഞ് റെക്കോര്‍ഡിട്ട ബിപ്ളവ് കുമാര്‍ ഇപ്പോള്‍ ബി ജെ പിക്ക് ബാധ്യതയായിരിക്കുന്നു. മോദി അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകനും ബിപ്ലബിനെതിരെ വിമർശനം ഉന്നയിച്ചത്. തന്റെ ട്വീറ്റിലൂടെയായിരുന്നു വിമർശനം. "ഇരുപത്തഞ്ച് വര്‍ഷത്തെ തൃപുരയിലെ ഇടത് ഭരണം. എന്താണ് നഷ്ടമായതെന്ന് ഇപ്പോള്‍ നമ്മള്‍ അറിയുന്നു. ബിപ്ലബിന്റെ മണ്ടത്തരങ്ങലിൽ നഷ്ടമായത് മാണിക്ക്ദേയെ എന്നായിരുന്നു അദ്ദേഹം ട്വീറ്റിൽ‍ കുറിച്ചത്.

English summary
The newly appointed chief minister of Tripura, Biplab Kumar Deb, has been summoned by Prime Minister Narendra Modi for making a series of controversial statements in the recent past, reported IANS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X