Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗൺ നീട്ടുമോ?; ഇന്ന് രാത്രി 8 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തോട് സംസാരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 26-1437885293-narendramodi2

ഇന്നലെ ആറ് മണിക്കൂർ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തി. മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ് ,ബിഹാർ, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ഇളവുകൾ വേണമെന്നാണ് വിവിധ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ തുടരേണ്ടിവരുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഇന്നലെ യോഗത്തിൽ നൽകിയത്.

അതേസമയം ഇളവുകൾ തിരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. ഏതൊക്കെ മേഖലകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റയടിക്ക് ലോക്ക് ഡൗൺ അവസാനിപ്പിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാകും നിയന്ത്രണങ്ങൾ തുരേണ്ടതുണ്ടോയെന്ന കാര്യത്തിൽ തിരുമാനങ്ങൾ കൈക്കൊള്ളുക.

48 ദിവസത്തെ ലോക്ക് ഡൗൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതേസമയം നിലവിൽ മിക്ക സംസ്ഥാനങ്ങളും കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ, എം‌എൻ‌ആർ‌ജി‌എ ജോലികൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയോടെ പല സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന് കേരളം പ്രധാനമന്ത്രിയോട് ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+