കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊർജ്ജം ലഭിക്കുന്നത് സൈനീകരോടൊപ്പം ചെലവഴിക്കുമ്പോൾ, 'നിങ്ങളാണ് എന്റെ കുടുംബമെന്ന്' മോദി!

Google Oneindia Malayalam News

കശ്മീർ: നിയന്ത്രണ രേകയിൽ സൈനീകർക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയിലെ ഗുരേസിലാണ് കരസേനാ, അതിര്‍ത്തി രക്ഷാ സേനാ ജവാന്മാര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തനിക്കു പുതിയൊരു ഊര്‍ജം ലഭിക്കുന്നു. കഠിന സാഹചര്യങ്ങളോടു മല്ലിട്ടു നാടു കാക്കുന്ന സേനാംഗങ്ങളുടെ ത്യാഗത്തെ വിലമതിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളാണ് എന്റെ കുടുംബം എന്ന വാക്കുകളോടെയായിരുന്നു മോദി സൈനീകർക്കൊപ്പം മധുരം പങ്കിട്ടത്. എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് സൈനികര്‍ക്കിടയിലേക്കു വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ഥിരമായി യോഗ ചെയ്യുന്നത് കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നും ശാന്തരായിരിക്കാന്‍ സഹായിക്കുമെന്നും മോദി സൈനികരെ ഉപദേശിച്ചു.

സൈനീകരുടെ ത്യാഗപൂർണ്ണമായ ജീവിതം

സൈനീകരുടെ ത്യാഗപൂർണ്ണമായ ജീവിതം

2014 ൽ മോദി അധികാരത്തിലെത്തിയ ശേഷവും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സിയാച്ചിനിലെ സൈനീകർക്കൊപ്പമായിരുന്നു. സൈനീകരുടെ ത്യാഗപൂർണ്ണായ ജീവിതമാണ് 125 കോടി ഇന്ത്യക്കാർക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ദീപാവലി ആഘോഷിക്കാൻ വഴിയൊരുക്കുന്നതെന്ന് മോദി അന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് വർഷവും സൈനീകർക്കൊപ്പം

കഴിഞ്ഞ രണ്ട് വർഷവും സൈനീകർക്കൊപ്പം

2015 ൽ പഞ്ചാബിലെ ഇന്ത്യ പാക് അതിർത്തിയിലെ ഇന്ത്യൻ സൈനീകർക്കൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിലെ അതിർത്തി കാക്കുന്ന സൈനീകർക്കൊപ്പവും മോദി ദീപാവലി ആഘോഷിച്ചിരുന്നു.

ഇന്ത്യ-പാക് നിയന്ത്രണ രേഖ

ഇന്ത്യ-പാക് നിയന്ത്രണ രേഖ

ഇപ്രാവശ്യം ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുറേസയിലെ സൈനീകർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. പത്ത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യ-പാക് നിയന്ത്രണ രേഖ കടന്നുപോകുന്ന ഹിമാലയത്തിലെ ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധ ഭൂമിയിൽ എത്തുന്നത്.

സൈനീക മേധാവികളും

സൈനീക മേധാവികളും

ബന്ദിപ്പര ജില്ലയിലെ ഗുറേസയിൽ മോദിയോടൊപ്പം സൈനീക മേധാവി ബിപിൻ റാവത്തും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

English summary
PM Modi Celebrates Diwali With Soldiers - 'His Family' - In Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X