കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് മത്സരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മോഡി വാരണാസിയിൽ തന്നെ | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും ജനവിധി തേടും. ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ഗുജറാത്തിലെ വഡോദരയിൽ നിന്നും മോദി ജനവിധി തേടിയിരുന്നു. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഇരു മണ്ഡലങ്ങളിലും വിജയിച്ചത്. വാരണാസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും വഡോദരയിൽ കോൺഗ്രസിന്റെ മധുസൂധൻ മിശ്രിയുമാണ് രണ്ടാമതെത്തിയത്. മൂന്ന് ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി വാരണാസിയിൽ നിന്നും വിജയിച്ചത്.

modi

991, 96, 98, 99, 2009 തുടങ്ങിയ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ച മണ്ഡലത്തിൽ 2004ലാണ് കോൺഗ്രസ് വിജയിക്കുന്നത്. ഡോ. രാജേഷ് കുമാർ മിശ്രയായിരുന്നു വാരണാസിയിൽ കോൺഗ്രസിന്റെ വിജയം ഉറപ്പിച്ചത്. അതേ സമയം ഒഡീഷയിലെ പുരിയിൽ നിന്നും പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു

സ്ഥാനാർത്ഥി നിർ‌ണയത്തിൽ ജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ജാർഖണ്ഡിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി സഖ്യമുണ്ടാക്കിയതായി ബിജെപി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ 13 സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ സ്റ്റുഡന്റ്സ് യൂണിയനും മത്സരിക്കാൻ ധാരണയായി.

മലക്കം മറിഞ്ഞ് അറ്റോർണി ജനറൽ; റഫേൽ രേഖകൾ മോഷണം പോയിട്ടില്ല, ഉദ്ദേശിച്ചത് മറ്റൊന്ന്!!‌മലക്കം മറിഞ്ഞ് അറ്റോർണി ജനറൽ; റഫേൽ രേഖകൾ മോഷണം പോയിട്ടില്ല, ഉദ്ദേശിച്ചത് മറ്റൊന്ന്!!‌

English summary
PM Narendra Modi to contest Lok Sabha elections 2019 from Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X