Get Updates
Get notified of breaking news, exclusive insights, and must-see stories!

8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണാൻ മോദി, മുഖ്യമന്ത്രി പിണറായിയുമായും കുടിക്കാഴ്ച

ദില്ലി: 8 വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ഈ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

ആസാം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയെന്നാണ് വിവരം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.

modi

അതേസമയം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുക. നാളെ വൈകിട്ട് നാല് മണിക്കാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. അതിന് മുന്‍പ് വൈകിട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പികെ മിശ്രയുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. കൂടാതെ ഉച്ചയ്ക്ക് 12.30ന് പെട്രോളിയം-പ്രകൃതി വാതക, ഭവന-നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+