• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നത്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വാക്സിനേഷൻ പ്രക്രിയയെക്കുറിച്ചും ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗിലൂടെ വൈകിട്ട് ആറരയ്ക്കാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കൊറോണ വൈറസ് കേസുകൾ കുത്തനെ വർധിക്കുന്നതിനിടയിലാണ് യോഗം വിളിക്കുന്നത്.

കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?

നേരത്തെ മാർച്ച് 17 നായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഏറ്റവും ഒടുവിൽ കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, "ഉയർന്നുവരുന്ന രണ്ടാമത്തെ കൊടുമുടി" തടയാൻ "വേഗത്തിലും നിർണ്ണായകവുമായ" നടപടികൾക്ക് ആഹ്വാനം ചെയ്തു.

രാജ്യത്തെ കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും വാക്സിനേഷൻ ക്യാമ്പെയിനെക്കുറിച്ചും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 4 ന് മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നിരുന്നു. കൊവിജ് പരിശോധന, രോഗനിർണ്ണയം, ചികിത്സ, മാർഗ്ഗനിർദ്ദേശം പാലിക്കൽ,പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഫലപ്രദമായി നടപ്പിലാക്കിയാൽ രോഗപ്രതിരോധം ഫലപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്ത് ബുധനാഴ്ച മാത്രം 1.15 ലക്ഷം പുതിയ കൊവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

എന്നാൽ കൊവിഡ് അവലോകനത്തിനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കില്ല. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് മമത ബാനർജി ഇതിന് കാരണമെന്നും അറിയിച്ചിട്ടുണ്ട്. പകരം കൊവിഡ് അവലോകന യോഗത്തിൽ ബംഗാൾ ചീഫ് സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ പങ്കെടുക്കും.

cmsvideo
  വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു | Oneindia Malayalam

  വിട്ടുനിന്നിരുന്നു. രാജ്യത്ത് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം മാർക്ക് കടന്നിരുന്നു.

  വണ്ടൂരില്‍ ലീഗ് കാലുവാരി? അനില്‍ കുമാറിന് കാലിടറും, കരുവാരകുണ്ടില്‍ വോട്ട് വന്നില്ലെന്ന് കോണ്‍ഗ്രസ്

  'മതം തിന്ന്‌ ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ!!';വൈറലായി ഷിംന അസീസിന്റെ കുറിപ്പ്

  മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയ്ക്കുള്ള സൂചനയോ എന്ന് അശ്വതി, സജ്ന ഒരു പടി മുന്നിലെന്ന്

  സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

  English summary
  PM Narendra Modi to meet CMs today to discuss rise in Coronavirus cases, vaccination drive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X