Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റ് തടസപ്പെടുത്തുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം

പാർലമെന്റ് തടസപ്പെടുത്തുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിക്കുന്നതിനെതിരെ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഇത്തരക്കാരെ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ തുറന്ന് കാണിക്കണമെന്നും അദ്ദേഹം ബിജെപി എംപിമാരോട് ആഹ്വാനം ചെയ്തു.

narendra modi

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പെഗാസസ് ഫോൺ ചോർത്തൽ വിവാദമാണ് പാർലമെന്റിന്റെ ഇരു സഭകളെയും തുടർച്ചയായ ദിവസങ്ങളിൽ പ്രക്ഷുഭ്തമാക്കിയത്. സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ പ്രതിപക്ഷം അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കഴിഞ്ഞയാഴ്ച മൺസൂൺ സെഷൻ ആരംഭിച്ചതുമുതൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവർത്തനം തടസ്സപ്പെട്ടു. ഇക്കാര്യത്തിൽ സുപ്രീംകോടതി നിരീക്ഷണം നടത്തണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.

ബിജെപിയുടെ പാർലമെന്ററി പാർട്ടിയുടെ യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് മനഃപൂർവ്വം തടയുകയാണെന്ന് ആരോപിച്ചു. രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച നടന്ന സർവ്വകക്ഷി യോഗം കോൺഗ്രസ് ബഹിഷ്കരിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജൂലൈ 19 ന് പുതിയ മന്ത്രിമാരെ അവതരിപ്പിക്കാൻ എത്തിയപ്പോൾ പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് പ്രസംഗം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായിരുന്നു. കോൺഗ്രസിന്റെയും ചില പ്രതിപക്ഷ പാർട്ടികളുടെയും ഈ പെരുമാറ്റം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ തുറന്നുകാട്ടാൻ പാർട്ടി എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+