കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പൊപ്പൊട്ടിക്കുമെന്ന് രാഹുല്‍ പറഞ്ഞ ബോംബ് ഇതോ? മോദിയുടെ അഴിമതി ശരിക്കും ഇങ്ങനെയാണോ!

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം വമ്പന്മാരെ സഹായിക്കാനാണെന്ന് രാഹുല്‍ ഗാന്ധി. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 50 സൂപ്പര്‍ റിച്ച് കുടുംബങ്ങളാണ് നേട്ടമുണ്ടാക്കിയതെന്നും രാഹുല്‍

  • By Gowthamy
Google Oneindia Malayalam News

ബെല്‍ഗാവി : രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം. ഇപ്പൊ പൊട്ടിക്കും എന്നു പറഞ്ഞ് നടന്നതല്ലാതെ രാഹുല്‍ അഴിമതിയെന്തെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നോട്ട് നിരോധനം നടപ്പാക്കിയത് അമ്പത് സമ്പന്ന കുടുംബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് രാഹുലിന്റെ ആരോപണം.

മോദിയുടെ പ്രധാനമന്ത്രി പദത്തിനു വേണ്ടി മാര്‍ക്കറ്റ് ചെയ്യുന്ന മോദിയുടെ സുഹൃത്തുക്കളായ സമ്പന്നര്‍ക്ക് മാത്രം ഗുണം ചെയ്യുന്നതാണ് ഇതെന്നും രാഹുല്‍ ആരോപിക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതു വരെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ പറഞ്ഞിരുന്നെങ്കിലും ഇത് വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നാക്രമണം

സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നാക്രമണം

നോട്ട് നിരോധനം മോദി ഇന്ത്യയില്‍ സൃഷ്ടിച്ച ദുരന്തമാണെന്നാണ് രാഹുല്‍ പറയുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ് മോദി ഇതിലൂടെ നടത്തിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു.

 നേട്ടം അമ്പത് സമ്പന്ന കുടുംബങ്ങള്‍ക്ക്

നേട്ടം അമ്പത് സമ്പന്ന കുടുംബങ്ങള്‍ക്ക്

മോദിയുടെ നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ 50 സമ്പന്ന കുടുംബങ്ങള്‍ മാത്രമാണെന്നാണ് രാഹുല്‍ പറയുന്നത്. അവരാണ് മോദിയെ പ്രധാനമന്ത്രി കസേരയിലെത്തിച്ചതെന്നും രാഹുല്‍.

 ഇതാണോ രാഹുല്‍ പൊട്ടിക്കുമെന്നു പറഞ്ഞ ബോംബ്

ഇതാണോ രാഹുല്‍ പൊട്ടിക്കുമെന്നു പറഞ്ഞ ബോംബ്

50 സമ്പന്ന കുടുംബങ്ങളുടെ എട്ട് ലക്ഷം കോടി രൂപയുടെ വായ്പ എടുതിത്തള്ളാനാണ് മോദി നോട്ട് നിരോധനം നടപ്പാക്കിയിരിക്കുന്നതെന്നാണ് രാഹുല്‍ പറയുന്നത്. പാവങ്ങളുടെ പണം സമ്പന്നരുടെ പോക്കറ്റിലേക്ക് ഒഴുക്കുകയാണെന്നും രാഹുല്‍.

 കള്ളപ്പണം പണക്കാരുടെ പക്കലോ

കള്ളപ്പണം പണക്കാരുടെ പക്കലോ

കള്ളപ്പണം പുറത്തു കൊണ്ടുവരുന്നതിനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നായിരുന്നു മോദിയുടെ വാദം. എന്നാല്‍ നോട്ട് നിരോധനം നടപ്പാക്കി ഒരുമാസം പിന്നിട്ടിട്ടും മോദി കള്ളപ്പണം പുറത്തു കൊണ്ടു വന്നില്ലെന്നും രാഹുല്‍ ആരോപിക്കുന്നു. കള്ളപ്പണം വമ്പന്മാരുടെ പക്കലാണെന്നും അല്ലാതെ പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും വീട്ടിലല്ലെന്നും രാഹുല്‍.

 ബുദ്ധിമാന്മാര്‍

ബുദ്ധിമാന്മാര്‍

മോദി സഹായിക്കുന്ന വമ്പന്മാരെ സൂപ്പര്‍ റിച്ച് എന്നാണ് രാഹുല്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ സൂപ്പര്‍ റിച്ച് ആരെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല. രാജ്യത്തെ കള്ളന്മാര്‍ ബുദ്ധിമാന്മാരാണെന്നും രാഹുല്‍. കള്ളപ്പണം സ്വര്‍ണമായും റിയല്‍ എസ്റ്റേറ്റിലും മറ്റുമൊക്കെയാണ് ഇവര്‍ നിക്ഷേപിച്ചിരിക്കുന്നതെന്നും രാഹുല്‍ പറയുന്നു. ചെറിയൊരു ശതമാനം മാത്രമാണ് പണത്തിന്റെ രൂപത്തില്‍ നിക്ഷേപിച്ചിരിക്കുന്തെന്നും രാഹുല്‍.

 പാവപ്പെട്ടവന്റെ പണം പണക്കാരന്

പാവപ്പെട്ടവന്റെ പണം പണക്കാരന്

നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഈ വിവരം മോദി സുഹൃത്തുക്കളായ വമ്പന്മാര്‍ക്ക് ചോര്‍ത്തിയെന്ന് രാഹുല്‍ പറയുന്നു. പാവപ്പെട്ടവന്റെ പണം കൊണ്ട് വമ്പന്മാരെ സഹായിക്കുകയാണ് മോദിയെന്നും രാഹുല്‍ ആരോപിക്കുന്നു.

English summary
Rahul alleged that Modi undertook the exercise to repay the loans of "50 super rich families" who "marketed" him for the Prime Minister's post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X