കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയില്‍: ഭീകരാക്രമണത്തില്‍ തകര്‍ന്ന പള്ളി സന്ദര്‍ശിക്കും

Google Oneindia Malayalam News

കൊളംബോ: മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്ക സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ കൊളബോയിലെത്തുന്ന പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്‍റ് മെത്രപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്‌സെ, ടിഎന്‍എ നേതാവ് ആര്‍ സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

<strong> ബംഗാളിൽ മമതയ്ക്ക് ഷോക്ക് കൊടുത്ത് ബിജെപി, ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുത്തു</strong> ബംഗാളിൽ മമതയ്ക്ക് ഷോക്ക് കൊടുത്ത് ബിജെപി, ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുത്തു

ശ്രീലങ്കയിലെ ഭീകരാക്രമണം നടന്ന പള്ളിയിലും മോദി സന്ദര്‍ശനം നടത്തും. ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അദ്ദേഹം ശ്രീലങ്കയെ അറിയിക്കും. 2015, 2017 എന്നീ വര്‍ഷങ്ങളിലും മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.

<strong> മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'</strong> മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'

ഇന്നലെ മാലദ്വീപ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു.

modi-sirisena

രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം. ശ്രീലങ്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

English summary
pm narendra modi visit srilanka today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X