കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാളിന് അദ്വാനിയുടെ വീട്ടിലെത്തി പ്രധാനമന്ത്രി, അദ്വാനിയുടെ സംഭാവനകൾ രാജ്യം മറക്കില്ലെന്ന് മോദി

Google Oneindia Malayalam News

ദില്ലി: പിറന്നാള്‍ ദിനത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയുടെ വീട്ടിലെത്തിയാണ് മോദി ആശംസകള്‍ അറിയിച്ചത്. ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അദ്വാനിക്ക് ഇന്ന് 92ാം പിറന്നാളാണ്. ട്വിറ്ററിലും അദ്വാനിക്കുളള പിറന്നാള്‍ ആശംസകള്‍ മോദി പങ്കുവെച്ചിട്ടുണ്ട്.

ബിജെപിക്ക് ആശ്വാസം! കാവൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും ഫട്നാവിസ് മുഖ്യമന്ത്രിയായി തുടർന്നേക്കും!ബിജെപിക്ക് ആശ്വാസം! കാവൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും ഫട്നാവിസ് മുഖ്യമന്ത്രിയായി തുടർന്നേക്കും!

പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും സര്‍വ്വോപരി രാജ്യം ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളുമാണ് എല്‍കെ അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനതയെ ശക്തിപ്പെടുത്തുന്നതിന് അദ്വാനി നല്‍കിയ സംഭാവനകളെ ഇന്ത്യ എന്നും ഓര്‍ക്കുമെന്നും അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.

BJP

ബിജെപിക്ക് രൂപം കൊടുക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ദശാബ്ദങ്ങള്‍ പ്രയത്‌നിച്ച നേതാവാണ് എല്‍കെ അദ്വാനിയെന്ന് മറ്റൊരു ട്വീറ്റില്‍ മോദി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി ബിജെപി മാറിയിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം അദ്വാനിയെ പോലുളള നേതാക്കളും അദ്ദേഹം വളര്‍ത്തിയെടുത്ത നിസ്വാര്‍ത്ഥ സേവകരുമാണെന്നും മോദി ട്വീറ്റ് ചെയ്തു.

അദ്വാനിയെ സംബന്ധിച്ച് പൊതുപ്രവര്‍ത്തനം എന്നത് മൂല്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ്. അടിസ്ഥാന തത്വങ്ങളില്‍ ഒരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. ജനാധിപത്യത്തിന് സംരക്ഷകരായിരിക്കേണ്ടി വന്നപ്പോഴൊക്കെയും അദ്ദേഹം മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. മന്ത്രി എന്ന നിലയ്ക്കുളള അദ്ദേഹത്തിന്റെ ഭരണനൈപുണ്യവും അംഗീകരിക്കപ്പെട്ടതാണ് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 1927ല്‍ വിഭജനത്തിന് മുന്‍പുളള കറാച്ചിയില്‍ നവംബര്‍ 8നാണ് അദ്വാനിയുടെ ജനനം. വിഭജനത്തിന് ശേഷം അദ്വാനിയുടെ കുടുംബം ഇന്ത്യയിലേക്ക് താമസം മാറി. ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി ഏറ്റവും കൂടുതല്‍ കാലം ബിജെപി അധ്യക്ഷനായിരുന്ന നേതാവ് കൂടിയാണ്.

English summary
PM Narendra Modi visited LK Advani at home to wish him on his birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X