കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഭിസംബോധന എന്ത് വിഷയത്തെ പറ്റിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും രാജ്യത്ത് ഉത്സവകാലം അടുക്കും തോറുമുള്ള കൊവിഡ് പ്രതിരോധത്തെ കുറിച്ച് ഓര്‍മ്മപ്പെടുാനായിരിക്കുമെന്നാണ് സൂചന. രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ഏഴാമത്തെ അഭിസംബോധനയാണിത്.

pm modi

നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപിനിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപി

അതേസമയം, പ്രധാനമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുറഞ്ഞുവരുന്നതും രോഗപ്രതിരോധ നിരക്ക് കൂടിവരുന്നതുമായുള്ള സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ദിവസേന ഒരു ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇന്ന് 46,790 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന വളരെ പ്രധാനപ്പെട്ടതാണ്.

കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്

അതേസമയം, രാജ്യത്തെ 50ശതമാനം ജനങ്ങള്‍ക്കും ഫെബ്രുവരിയോടെ കൊവിഡ് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കൂടാതെ ഫെബ്രുവരിയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനം പേര്‍ക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് സമിതി അംഗവും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്‌റിറ്റിയൂട്ട് ഫോര്‍ ടെക്‌നോളജി പ്രൊഫസറുമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

അധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടിഅധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടി

ഈ കണക്കുകള്‍ പ്രകാരം 130 കോടി ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും അടുത്ത ഫെബ്രുവരി മാസത്തോടെ കൊവിഡ് രോഗബാധ പിടിപെടും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സീറോ സര്‍വ്വേയെ തള്ളുന്നതാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. സെപ്തംബര്‍ വരെ ജനസംഖ്യയുടെ 14 ശതമാനം പേര്‍ക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളൂവെന്നായിരുന്നു നേരത്തേ സര്‍വ്വേ വ്യക്തമാക്കിയത്.

ചിരാഗിന്റെ പിന്നിലുള്ളത് നിതീഷിന്റെ ശത്രു, പല തന്ത്രങ്ങള്‍, ബിജെപി സഖ്യം വിട്ടതിന്റെ കാരണം ഇവ!!ചിരാഗിന്റെ പിന്നിലുള്ളത് നിതീഷിന്റെ ശത്രു, പല തന്ത്രങ്ങള്‍, ബിജെപി സഖ്യം വിട്ടതിന്റെ കാരണം ഇവ!!

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Recommended Video

cmsvideo
Rahul Gandhi Roasted Narendra Modi Over IMF report

English summary
PM Narendra Modi will address the nation at 6 pm today, 7th address since he announced lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X