കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കും

Google Oneindia Malayalam News

ദില്ലി: പുതിയ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം ഒരുമാസം തികയാനിരിക്കെ കര്‍ഷകരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനാമായ ഡിസംബര്‍ 25 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരുമായിട്ടാണ് പ്രധാനമന്ത്രി സംവദിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയുള്‍പ്പടെ 6 സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവാദമായ കാര്‍ഷിക നിയമങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം അന്ന് തന്നെ പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയില്‍ നിന്നും അടുത്ത ഘഡുവായി 18000 കോടിരൂപയും അനുവധിക്കും.

ക്രിസ്മസ്-പുതുവത്സരം ആഘോഷം: പത്തനംതിട്ടയില്‍ താലൂക്ക്തല സ്‌ക്വാഡുകളെ നിയമിച്ചുക്രിസ്മസ്-പുതുവത്സരം ആഘോഷം: പത്തനംതിട്ടയില്‍ താലൂക്ക്തല സ്‌ക്വാഡുകളെ നിയമിച്ചു

ആറ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ഉണ്ടാവുക. കര്‍ഷക സമരം ശക്തമായി കൊണ്ടിരിക്കെ നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ വലിയ പ്രചാരണമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നത്. കൃഷിക്കാര്‍ക്കായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ എഴുതിയ കത്താണ് ബിജെപി വിതരണം ചെയ്യുന്നത്. നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിനായി ഡിസംബര്‍ മാസത്തില്‍ 100 വാര്‍ത്താ സമ്മേളനങ്ങളും 700 യോഗങ്ങളും സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

 narendramodiimages-

ഡിസംബര്‍ 25 ന് കര്‍ഷകരുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയില്‍ നരേന്ദ്ര സിങ് തോമറും പങ്കെടുക്കുന്നുണ്ട്. പ്രക്ഷേഭം രൂക്ഷമായതോടെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയും കര്‍ഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍ രംഗത്തെത്തി. പ്രതിപക്ഷത്തോട് എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് പെരുമാറുന്നതെന്ന് സമര നേതാക്കളിലൊരാളായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തങ്ങളുടെ സമരവുമായി സഹകരിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയ്ക്ക് വേണ്ടി ഒരു തൈ; സുഗതകുമാരിക്ക് ആദരമായി കാല്‍ ലക്ഷം യൂണിറ്റുകളില്‍ ഡിവൈഎഫ്ഐ തൈ നടുന്നുഅമ്മയ്ക്ക് വേണ്ടി ഒരു തൈ; സുഗതകുമാരിക്ക് ആദരമായി കാല്‍ ലക്ഷം യൂണിറ്റുകളില്‍ ഡിവൈഎഫ്ഐ തൈ നടുന്നു

English summary
pm narendra Modi will interact with 90 million farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X