കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റ്, മോദി എങ്ങും പോകുന്നില്ല, ആ ട്വീറ്റിന് പിന്നിലെന്തെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയ്യതി ഞായറാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നത് എന്നന്നേക്കുമായല്ല എന്ന് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
PM Modi To Give Away Social Media Accounts To Women | Oneindia Malayalam

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതാ ദിനത്തില്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളെ ക്ഷണിച്ച് മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ: ''ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും നമ്മളെ പ്രചോദിപ്പിച്ചിട്ടുളള സ്ത്രീകള്‍ക്കായി ഈ വനിതാ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിട്ടുകൊടുക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാന്‍ ഇത് വഴി അവര്‍ക്ക് സാധിക്കും. നിങ്ങള്‍ അത്തരമൊരു സ്ത്രീ ആണോ? നിങ്ങള്‍ക്ക് അത്തരമൊരു സ്ത്രീയെ പരിചയമുണ്ടോ? #SheInspiresUs ഉപയോഗിച്ച് അവരുടെ കഥകള്‍ പങ്കുവെയ്ക്കൂ''.

pm

തിങ്കളാഴ്ച രാത്രി 8.56നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഉളള തന്റെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ചയോടെ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുകയാണ് എന്നാണ് മോദി ട്വീറ്റ് ചെയ്ത്.

ഇതോടെ സോഷ്യല്‍ മീഡിയ അങ്കലാപ്പിലായി. രാഹുൽ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കൾ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയ അക്കൌണ്ടുകളല്ല, വെറുപ്പ് ഉപേക്ഷിക്കൂ എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്താനുളള നീക്കമാണോ ഇതിന് പിന്നിലെന്ന് കോൺഗ്രസ് എംപി ശശി തരൂർ ചോദ്യം ഉന്നയിച്ചു. പിന്നാലെയാണ് മോദി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

English summary
PM Narendra Modi will not quit from Social Media accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X