കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരിയെ തോല്‍പ്പിക്കാം, മോദിയെ തോല്‍പ്പിക്കാനാവില്ല ട്രംപേ... ടൈംസ് സര്‍വെയില്‍ മോദി തന്നെ താരം

ടൈം മാഗസീന്‍ അഭിപ്രായ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിജയം. 18 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമതെത്തിയത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തിലൂടെയും പാകിസ്ഥാനെതിരായ നിലപാടുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുക്കപ്പെട്ടവനായി എന്ന് പറഞ്ഞു നടക്കുന്നവര്‍ ഇതു കേള്‍ക്കു. ടൈം മാഗസീനിന്റെ 'പേഴ്‌സന്‍ ഓഫ് ദി ഇയര്‍' അഭിപ്രായ സര്‍വെയില്‍ മോദിക്ക് വിജയം. 18 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമതെത്തിയത്.

 ട്രംപും പുടിനും ഒന്നുമല്ല, 2016ന്റെ താരം മോദിയോ? മോദിയെ താരമാക്കിയത് പാക്കിസ്ഥാനെതിരായ ആ വാക്കുകള്‍ ട്രംപും പുടിനും ഒന്നുമല്ല, 2016ന്റെ താരം മോദിയോ? മോദിയെ താരമാക്കിയത് പാക്കിസ്ഥാനെതിരായ ആ വാക്കുകള്‍

അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരെ മറികടന്നാണ് മോദി ഒന്നാമതെത്തിയിരിക്കുന്നത്.

പ്രഖ്യാപം ഡിസംബര്‍ ഏഴിന്

പ്രഖ്യാപം ഡിസംബര്‍ ഏഴിന്

അഭിപ്രായ സര്‍വെയില്‍ 18 ശതമാനം വോട്ട് നേടിയാണ് മോദി വിജയിച്ചിരിക്കുന്നത്. ടൈം മാഗസീന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പോള്‍ അവസാനിച്ചത്. പുരസ്‌കാരം ഡിസംബര്‍ ഏഴിന് പ്രഖ്യാപിക്കും.

ബഹുദൂരം മുന്നില്‍

ബഹുദൂരം മുന്നില്‍

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് എന്നിവരായിരുന്നു മോദിയുടെ എതിരാളികള്‍. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി വിജയം സ്വന്തമാക്കിയത്. എതിരാളികള്‍ക്ക് ഏഴ് ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളു. ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രണ്ട് ശതമാനം വോട്ടും ഹിലരി ക്ലിന്‍ന് നാല് ശതമാനം വോട്ടും ലഭിച്ചു.

മത്സരിക്കുന്നത് നാലാം തവണ

മത്സരിക്കുന്നത് നാലാം തവണ

ടൈം പേഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി മോദിയെ തിരഞ്ഞെടുക്കുന്നത് രണ്ടാം തവണയാണ്. 2014ലും മോദി സര്‍വെയില്‍ വിജയിച്ചിരുന്നു. 14 ശതമാനം വോട്ടാണ് അന്ന് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയാണ് മോദി മത്സരിക്കുന്നത്. 2015ല്‍ അവസാന എട്ടില്‍ ഇടം നേടാതെ പുറത്താവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഞ്ജല മെര്‍ക്കല്‍

കഴിഞ്ഞ വര്‍ഷം ആഞ്ജല മെര്‍ക്കല്‍

ഈ വര്‍ഷം പോള്‍ ആരംഭിച്ചതു മുതല്‍ മോദി തന്നെയായിരുന്നു മുന്നില്‍. ആദ്യഘട്ടത്തില്‍ 23 ശതമാനം വോട്ട് നേടി മോദി മുന്നിട്ട് നിന്നു. പത്ത് ശതമാനം വോട്ട് നേടി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചും രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ആഞ്ജല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ താരം.

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്

തീവ്രവാദത്തിനെതിരെയും പാക്കിസ്ഥാനെതിരെയും ആഞ്ഞടിച്ചാണ് മോദി ജനപ്രിയനായത്. ഒക്ടോബര്‍ 16ന് ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെയും തീവ്രവാദത്തിനെതിരെയും മോദി നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. തീവ്രവാദത്തിന്റെ മാതൃത്വം പാകിസ്ഥാനാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

 തെരഞ്ഞെടുക്കുന്നത് ടൈം എഡിറ്റര്‍

തെരഞ്ഞെടുക്കുന്നത് ടൈം എഡിറ്റര്‍

എല്ലാ വര്‍ഷവും ടൈം മാഗസീന്‍ ഇത്തരത്തിലൊരു പോള്‍ നടത്താറുണ്ട്. ഒരു വര്‍ഷത്തിന്റെ അവസാനം ആ വര്‍ഷത്തില്‍ ഏറ്റവുമധികം സ്വാധീനം ഉണ്ടാക്കിയ വ്യക്തിയെ കണ്ടെത്തുന്നതിനാണ് പോള്‍ നടത്തുന്നത്. ജനങ്ങളുടെ അഭിപ്രായ സര്‍വെയുടെ അടിസ്ഥാനത്തില്‍ ടൈം എഡിറ്റര്‍മാരാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രത്തലവന്മാര്‍, ലോക നേതാക്കള്‍, സംഗീതജ്ഞര്‍, ബഹിരാകാശ യാത്രികര്‍, പ്രതിഷേധക്കാര്‍ തുടങ്ങിയ മേഖലകളിലുളളവരാണ് മത്സരിക്കാറുള്ളത്.

English summary
Prime Minister Narendra Modi was on Monday declared as the winner of TIME Magazine’s Person Of The Year – Reader’s Poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X