കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാമാരി കാലത്തെ ജനകീയ നേതാവ്‌ നരേന്ദ്ര മോദി; സര്‍വ്വേയില്‍ നേടിയത്‌ 55 ശതമാനം വോട്ടുകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; കൊവിഡ്‌ മഹാമാരിയുടെ കാലത്ത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പ്രശസ്‌തി ആര്‍ജിച്ച ലോക നേതാവ്‌ പ്രധാന മന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ റിസര്‍ച്ച്‌ സംഘടന സംഘടിപ്പിച്ച സര്‍വ്വേയിലാണ്‌ 55 ശതമാനം വോട്ടുകള്‍ നേടി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്‍പില്‍ എത്തിയത്‌. ഒരു ലോക നേതാവെന്ന പേരില്‍ 75 ശതമാനം ആളുകള്‍ മോദിയെ പിന്തുണക്കുന്നുവെന്നാണ്‌ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. 20 ശതമാനം ആളുകളാണ്‌ നരേന്ദ്ര മോദിയോട്‌ വിയോജിപ്പറിയിച്ച്‌ വോട്ട്‌ ചെയ്‌തത്‌.

ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ സര്‍വ്വേ നടന്നത്‌. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്‌, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎസ്‌, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ്‌ പരിഗണിച്ചത്‌. യുകെ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‌ നെഗറ്റീവ്‌ റേറ്റിങ്‌ ആണ്‌ സര്‍വ്വേയില്‍ ലഭിച്ചത്‌. ബോറിസ്‌ ജോണ്‍സണെ പിന്തുണച്ചവരുടെ എണ്ണം അദ്ദേഹത്തിനെതിരെ വോട്ട്‌ ചെയ്‌ത ആളുകളുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണെന്നാണ്‌ സര്‍വ്വേ ഫലം പറയുന്നത്‌.

survey

കൊവിഡ്‌ കാലത്ത്‌ മോദിക്കൊപ്പം ബിജെപിക്കുള്ള ജനപിന്തുണയും വര്‍ധിച്ചതായി സര്‍വ്വേഫലം പറയുന്നു. ഇക്കാലയളവില്‍ ബിജെപി നടത്തിവന്ന പ്രചരണങ്ങളെല്ലാം ഉദ്ദേശിച്ച രീതിയില്‍ ഫലം കണ്ടെന്നും പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിച്ചെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ മൂന്ന്‌ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സ്വാധീനം വളരെയേറെ ദുര്‍ബലമായതായും സര്‍വ്വേ പറയുന്നു.

English summary
PM Narendra modi won most famous world leader in covid 19 decade says survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X