കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നിൽ കുറവുകളുണ്ടാകാം, പക്ഷേ.. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് കത്തെഴുതി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രതിസന്ധികളും വിവരിച്ച് കൊണ്ടുളളതാണ് പ്രധാനമന്ത്രിയുടെ കത്ത്. കഴിഞ്ഞ ഒരു വര്‍ഷം രാജ്യം ചരിത്രപരമായ തീരുമാനങ്ങളെടുത്തുന്നുവെന്നും വേഗത്തില്‍ പുരോഗതി കൈവരിച്ചെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.

അതേസമയം കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുളളവര്‍ നേരിട്ട ദുരിതത്തെ കുറിച്ചും കത്തിലുണ്ട്. നമ്മുടെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അടക്കമുളളവര്‍ വലിയ ദുരിതത്തെ ആണ് അഭിമുഖീകരിക്കുന്നത്. ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടുകള്‍ വലിയ ദുരന്തമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ജോലി നഷ്ടപ്പെട്ട് നടന്നും സൈക്കിളിലും ട്രക്കുകളിലുമായി പോകുന്നത് ലോക്ഡൗണിന്റെ ദുരന്തചിത്രമായി രാജ്യത്ത് മാറിയിരിക്കുകയാണ്.

modi

ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. താന്‍ രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ്. എന്നില്‍ കുറവുകളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന് ഇല്ലാത്തതായി ഒന്നുമില്ല. എനിക്ക് എന്നിലുളള വിശ്വാസത്തേക്കാള്‍ ജനങ്ങളുടെ കരുത്തിലും കഴിവിലും വിശ്വാസം ഉണ്ടെന്നും മോദി കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ ദിവസം തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണ ദിനമാണെന്ന് മോദി പറഞ്ഞു. സാധാരണ ദിവസമായിരുന്നുവെങ്കില്‍ താന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായേനെ എന്നും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അതിന് സാധിക്കുന്നില്ലെന്നും മോദി കത്തില്‍ എഴുതി. 2019ല്‍ ജനങ്ങള്‍ വോട്ട് ചെയ്തത് ഒരു തുടര്‍ച്ചയ്ക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുളള സ്വപ്‌നവുമായാണ് എന്നും മോദി പറയുന്നു.

Recommended Video

cmsvideo
This is How BJP Plans to Celebrate First Anniversary of Modi Govt 2.0 | Oneindia Malayalam

ഇന്ത്യയെ കൊറോണ ഏറ്റവും കൂടുതല്‍ ബാധിക്കും എന്നാണ് ലോകം കരുതിയത്. എന്നാല്‍ ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തോടെ ലോകം നമ്മളെ നോക്കുന്ന രീതിയെ തന്നെ മാറ്റി. സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരുന്നതിലും ഇന്ത്യ ലോകത്തിന് മാതൃകയാവും. 130 കോടി ഇന്ത്യക്കാര്‍ക്ക് ലോകത്തെ അമ്പരപ്പിക്കാനും പ്രചോദിപ്പിക്കാനും സാധികക്ും. രാജ്യം പുരോഗതിയിലേക്ക് തന്നെ കുതിക്കുമെന്നും അവസാന വിജയം നമ്മുടേതാവും എന്നുമാണ് മോദി കത്ത് അവസാനിപ്പിക്കുന്നത്.

സിനിമയിലെ രംഗങ്ങൾ അറംപറ്റി, കൊല്ലത്ത് യുവനടന് ദാരുണാന്ത്യം! അന്ത്യനിമിഷങ്ങൾ തനിയാവർത്തനം!സിനിമയിലെ രംഗങ്ങൾ അറംപറ്റി, കൊല്ലത്ത് യുവനടന് ദാരുണാന്ത്യം! അന്ത്യനിമിഷങ്ങൾ തനിയാവർത്തനം!

 ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച് യെഡിയൂരപ്പ! ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച് യെഡിയൂരപ്പ!

English summary
PM Narendra Modi writes letter to fellow Indians on first anniversary day of his government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X