കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം ജന്മദിനം; മോദി ഗുജറാത്തിൽ, സേവാ സപ്തയുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69ാം പിറന്നാൾ. ഇത്തവണയും പതിവ് പോലെ ഗുജറാത്തിൽ എത്തുന്ന പ്രധാനമന്ത്രി അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധി നഗറിലാണ് ഹീരാബെൻ താമസിക്കുന്നത്. തുടർന്ന് നർമദ ജില്ലയിലെ കേവാഡിയയിലെത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തും.

ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!!ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!!

സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്ച്യു ഓഫ് യൂണിറ്റി കഴിഞ്ഞ വർഷം ഒക്ടോബറിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്.

modi

ഗുരുദേശ്വർ ഗ്രാമത്തിലെ ദത്താത്രയ മന്ദിറും ചിൽഡ്രൻസ് പാർക്കും സന്ദർശിക്കുന്ന പ്രധാനമന്ത്രി കേവാഡിയായിലെ ചടങ്ങിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. നമാമി നർമദാ മഹോത്സവത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്കൂളുകളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ പ്രവാഹമാണ്. മോദിയുടെ ജന്മദിനം സേവാ സപ്തയായാണ് ബിജെപി ആഘോഷിക്കുന്നത്. സെപ്റ്റംബർ 14ന് തുടങ്ങിയ പരിപാടി 20 വരെ നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമയി ശുചീകരണം, രക്തദാന ക്യംപുകൾ, ആരോഗ്യ പരിശോധന ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ ബിജെപി നടത്തുന്നത്.

English summary
PM Narendra Modi's 69th birthday today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X