കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയാണ്, സുരക്ഷാ പ്രശ്‌നങ്ങളുണ്ട്! വിദേശയാത്രാ വിവരങ്ങള്‍ നല്‍കില്ലെന്ന് എയര്‍ ഇന്ത്യ

മോദി വിദേശ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വിവരങ്ങളാണ് ബത്ര ആവശ്യപ്പെട്ടത്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടുള്ള വിവരാവകാശപ്രകാരമുള്ള അപേക്ഷ തള്ളി എയര്‍ ഇന്ത്യ. ഒരു കാരണവശാലും പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ യാത്രകളും. ഇക്കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ അത് സുരക്ഷാ വീഴ്ച്ചയായി കണക്കാക്കേണ്ടിവരും. അതിലുപരി വിവരങ്ങള്‍ ആര്‍ക്കും കൈമാറേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമുണ്ടെന്നും എയര്‍ ഇന്ത്യ പറഞ്ഞു.

മോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നുമോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നു

1

സാമൂഹ്യപ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് മോദിയുടെ യാത്രാ സംബന്ധമായ വിവരങ്ങള്‍ നല്‍കണമെന്ന് അപേക്ഷിച്ചത്. നവംബര്‍ 2016 മുതല്‍ മോദി വിദേശ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വിവരങ്ങളാണ് ബത്ര ആവശ്യപ്പെട്ടത്. ഈ യാത്രയ്ക്ക് ചെലവായ തുകയുടെ ബില്ലുകള്‍ വ്യോമയാന മന്ത്രാലയത്തിന് എന്നാണ് കൈമാറിയതെന്നും അപേക്ഷയില്‍ ചോദിക്കുന്നുണ്ട്. അതേസമയം ഇത്തരം വിഷയങ്ങള്‍ പരസ്യമാക്കരുതെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങള്‍ക്ക് കത്തയച്ചതായി എയര്‍ ഇന്ത്യ പറഞ്ഞു. ഇതിന്റെ ഇമെയില്‍ പതിപ്പും എയര്‍ ഇന്ത്യ ബത്രയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും പിഎംഒ പറയുന്നു.

2

യാതൊരു കാരണവുമില്ലാതെ ഒരു വ്യക്തിയുടെ അപേക്ഷ നിരസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എയര്‍ ഇന്ത്യക്കയച്ച കത്തില്‍ ബത്ര പറഞ്ഞു. എന്നാല്‍ വിവരാവകാശത്തെ നിഷേധിച്ചതല്ലെന്നും അക്കൗണ്ട് വിഭാഗത്തിന്റെ കൈവശമുള്ള രേഖകള്‍ ഇത്ര മാത്രമാണെന്ന് പറയുകയാണ് ചെയ്തതെന്നും എയര്‍ ഇന്ത്യ പറയുന്നു. ബത്ര പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്നും പൊതുജനത്തിന്റെ പണം ഉപോയഗിച്ചാണ് പ്രധാനമന്ത്രി വിദേശ യാത്രകള്‍ നടത്തുന്നതെന്നും ബത്ര പറഞ്ഞു.

ഷമിയുടേത് നുണക്കഥകള്‍, വാഹനാപകടത്തില്‍ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ്, പിന്നെന്തിന് കബളിപ്പിച്ചു?ഷമിയുടേത് നുണക്കഥകള്‍, വാഹനാപകടത്തില്‍ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ്, പിന്നെന്തിന് കബളിപ്പിച്ചു?

മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!

English summary
PM Narendra Modi's flight records cannot be disclosed under RTI due to security reasons Air India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X