കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ അഞ്ച് തെറ്റുകള്‍!

Google Oneindia Malayalam News

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പ്രസംഗം വന്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ബി ജെ പിയുടെ തന്നെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം മോദിയും ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയിലാണ് പ്രസംഗിച്ചത്. ഐക്യരാഷ്ട്രസഭയില്‍ മാത്രമല്ല, മാഡിന്‍സണ്‍ സ്‌ക്വയറിലെ പ്രസംഗവും വന്‍ ഹിറ്റായി.

എന്നാല്‍ കയ്യടിക്കാന്‍ മാത്രമല്ല, ഒട്ടൊന്ന് വിമര്‍ശിക്കപ്പെടാനുമുള്ള സംഗതികള്‍ ബാക്കിയാക്കിയാണ് മോദി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഐക്യരാഷ്ട്രസഭയില്‍ മാത്രമല്ല, കഴിഞ്ഞ ദിവസം മാഡിന്‍സണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലും മോദി തെറ്റ് വരുത്തി, കാണൂ.

ആരാണീ മോഹന്‍ലാല്‍ ഗാന്ധി

ആരാണീ മോഹന്‍ലാല്‍ ഗാന്ധി

മോദി ഇടക്കിടെ പറയുന്നുണ്ട് ഒരു മോഹന്‍ലാല്‍ ഗാന്ധിയെപ്പറ്റി. ആരാണിത്. രാഷ്ട്രപിതാവിനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയല്ല. മാഡിന്‍സണ്‍ സ്‌ക്വയറിലായിരുന്നു ഈ അബദ്ധം.

1.25 ബില്യണ്‍ ആണ്

1.25 ബില്യണ്‍ ആണ്

1.25 ബില്യണ്‍ എന്നത് ഒന്നേ പോയിന്റ് രണ്ടേ അഞ്ച് എന്ന് തന്നെ പറയണം. വണ്‍ പോയിന്റ് ടു ഫൈവ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ മോദി പറഞ്ഞത് വണ്‍ പോയിന്റ് ട്വന്റിഫൈവ് മില്യണ്‍ എന്നാണ്. ഇനി പ്രധാന പത്രങ്ങള്‍ ട്വീറ്റ് ചെയ്തത് അതിലും രസം. 1.25 മില്യണ്‍ എന്ന്, ഇതില്‍ ദൂരദര്‍ശനും പെടും.

ഉച്ഛാരണ സ്ഫുടത

ഉച്ഛാരണ സ്ഫുടത

പ്രകൃതിയെ പ്രകുര്‍തി എന്നും സമ്മാനിനെ സന്‍മാന്‍ എന്നുമാണ് മോദിക്ക് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രസംഗിക്കുന്നതിനിടെ നാക്ക് പിഴച്ചത്.

ഇംഗ്ലീഷും ഹിന്ദിയും

ഇംഗ്ലീഷും ഹിന്ദിയും

ഹിന്ദിയിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ മോദിയുടെ പ്രസംഗം. ഇടയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയ ചില പ്രയോഗങ്ങളും മോദി നടത്തി.

സമയം അതിക്രമിച്ചോ

സമയം അതിക്രമിച്ചോ

35 മിനുട്ടാണ് മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രസംഗിച്ചത്. 15 മിനുട്ടാണ് ഓരോ പ്രതിനിധികള്‍ക്കും അനുവദിച്ചിരുന്ന സമയം.

English summary
There was a lot of excitement in India regarding Prime Minister Narendra Modi's speech US. But because of these mistakes, Modi's speeches is drawing criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X